മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കനിഹ. മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ഇവര്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നടി കുറച്ച് നാള്‍ക്ക് മുമ്പ് പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഇപ്പോളിതാ തന്റെ ആരോഗ്യവിവരം പങ്ക് വച്ച് നടി പങ്ക് വച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.
നടിയുടെ കാലിന് ആയിരുന്നുപരിക്കുപറ്റിയത്. കണങ്കാലിന് പരുക്കേറ്റ് നടി കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുള്ള ഫോട്ടോ ആണ് പങ്കുവെച്ചിരിക്കുന്നത്. വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കുന്ന ഫോട്ടോ ആണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. നടക്കാന്‍ താരം ഒരുപാട് ബുദ്ധിമുട്ടുന്നത് ആയി ഫോട്ടോയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും എങ്കിലും വളരെ പ്രസന്നവതി ആയിട്ടാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഫൈവ് സ്റ്റാര്‍ എന്ന സിനിമയിലൂടെയാണ് കനിഹ അഭിനയരംഗത്തേക്ക് എത്തുന്നത്. 'എന്നിട്ടും' എന്ന മലയാളചിത്രത്തില്‍ നായികയായി അഭിനയിച്ചെങ്കിലും അത് വിജയമായിരുന്നില്ല. പിന്നെ 3 വര്‍ഷത്തോളം താരത്തെ സിനിമകളില്‍ കണ്ടില്ല. ഇതിനുശേഷം കനിഹ വിവാഹിതയാവുകയും 2019 ല്‍ ഭാഗ്യദേവത പന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയും ചെയ്തു.
തിരിച്ചുവരവില്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി താരം തിളങ്ങി. തമിഴ്‌നാട് സ്വദേശിയാണ് യഥാര്‍ത്ഥത്തില്‍ കനിഹ. ദിവ്യ വെങ്കട സുബ്രഹ്‌മണ്യം എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്.