ആവേശത്തില്‍ നല്ലൊരു സ്ത്രീ കഥാപാത്രം ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിരുന്നു;സ്ത്രീയായത് കൊണ്ടായിരിക്കാം അങ്ങനെ ചിന്തിച്ചത്; കനി കുസൃതി പങ്ക് വച്ചത്

Malayalilife
ആവേശത്തില്‍ നല്ലൊരു സ്ത്രീ കഥാപാത്രം ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിരുന്നു;സ്ത്രീയായത് കൊണ്ടായിരിക്കാം അങ്ങനെ ചിന്തിച്ചത്; കനി കുസൃതി പങ്ക് വച്ചത്

ഹദ് ഫാസില്‍ നായകനായ ആവേശം സിനിമയില്‍ പ്രധാന വേഷത്തില്‍ ഒരു സ്ത്രീ കഥാപാത്രമെത്തിയില്ലെന്ന് നടി കനി കുസൃതി. താന്‍ ആ ജെന്‍ഡറില്‍ നിന്നുള്ള ആളായതുകൊണ്ടായിരിക്കും ചിത്രം കണ്ടപ്പോള്‍ അങ്ങനെ തോന്നിയതെന്നും കുസൃതി പറഞ്ഞു.കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'ആവേശം എന്ന ചിത്രം എനിക്ക് ഒരു പാട് ഇഷ്ടമായി. ഫഹദ് ഫാസില്‍ അതിഗംഭീരമായി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ നല്ലൊരു സ്ത്രീ കഥാപാത്രം ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിരുന്നു. ഞാന്‍ ആ ജെന്‍ഡറില്‍ നിന്നുള്ള ആളായതുകൊണ്ടാവാം. എന്നാല്‍ ട്രാന്‍സ്ജെന്‍ഡര്‍, ട്രാന്‍സ്മെന്‍, ട്രാന്‍സ്വുമണ്‍ എന്നിങ്ങനെ പല ജെന്‍ഡറുകളുമുണ്ട്. അവര്‍ക്കൊന്നും ഒരു കഥാപാത്രവും എഴുതിയിട്ടില്ല. 

സ്ത്രീകള്‍ക്ക് വല്ലപ്പോഴുമെങ്കിലും ഒരു കഥാപാത്രം കിട്ടുന്നുണ്ടല്ലോ. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് കഥാപാത്രങ്ങള്‍ കുറവാണ് കിട്ടുന്നതെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്കൊന്നും സിനിമയിലേയ്ക്ക് എത്താന്‍ പോലും കഴിയുന്നില്ല. സിനിമയിലേയ്ക്ക് വിളിക്കുന്നില്ല എന്ന് പറയുന്നതുപോലും പ്രിവിലേജ് ആണ്'- കനി കുസൃതി വ്യക്തമാക്കി.

പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാന്‍ ചലച്ചിത്ര മേളയില്‍ തണ്ണിമത്തന്‍ ആകൃതിയുള്ള ബാഗുമായി നടിയും മോഡലുമായ കനി കുസൃതി എത്തിയത് അന്താരാഷ്ട്രതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കനിയ്ക്കൊപ്പം നടി ദിവ്യ പ്രഭയും ചേര്‍ന്നഭിനയിച്ച 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രം കാന്‍ മേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായെത്തിയപ്പോഴായിരുന്നു താരം തണ്ണിമത്തന്‍ ബാഗ് പ്രദര്‍ശിപ്പിച്ചത്. ഇക്കാര്യത്തെക്കുറിച്ച് ആരോടും ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് നടി പറഞ്ഞിരുന്നു. സിനിമയുടെ ടീമിനോടുപോലും ബാഗിനെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നും താരം വെളിപ്പെടുത്തി.

സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്ക് ടെന്‍ഷന്‍ ആകുമോയെന്ന് കരുതിയാണ് തണ്ണിമത്തന്‍ ബാഗിനെക്കുറിച്ച് അവരോടുപോലും പറയാതിരുന്നത്. എന്റെമാത്രം ഉത്തരവാദിത്തത്തില്‍ ഇരിക്കട്ടെ എന്നുവിചാരിച്ചു. ചലച്ചിത്രമേളയില്‍ എത്തിയപ്പോള്‍ എന്റെ സിനിമയുടെ ഫ്രഞ്ച് നിര്‍മാതാക്കള്‍ പാലസ്തീന്‍ പതാകയുടെ സ്റ്റിക്കര്‍ നല്‍കിയിരുന്നു. സഹപ്രവര്‍ത്തകരില്‍ ചിലര്‍ സ്റ്റിക്കറുകള്‍ ഫോണിന്റെ പുറത്തുവശത്ത് ഒട്ടിക്കുകയും ചെയ്തിരുന്നു'-കനി പറഞ്ഞു

kani kusruthi fahad fasil movieaavesham

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES