Latest News

സിനിമയില്‍ നിന്ന് ദുരനുഭവം നേരിട്ടിട്ടുണ്ട്; നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നാണ് പല സംവിധായകരുടേയും നിലപാട്; തുറന്നടിച്ച് കനി കുസൃതി 

Malayalilife
സിനിമയില്‍ നിന്ന് ദുരനുഭവം നേരിട്ടിട്ടുണ്ട്; നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നാണ് പല സംവിധായകരുടേയും നിലപാട്; തുറന്നടിച്ച് കനി കുസൃതി 

സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിക്കണമെങ്കില്‍ ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകണമെന്ന നിലപാടാണ് ചില സംവിധായകര്‍ക്ക് ഉള്ളതെന്ന് നടി കനി കുസൃതി. ഇത്തരത്തില്‍ ചില സംവിധായകരില്‍ നിന്ന് നിര്‍ബന്ധങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അഭിനയം അവസാനിപ്പിച്ചാലോ എന്ന് വരെ ആലോചിച്ചെന്നും കനി പറയുന്നു. കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വലിയ സ്വപ്നങ്ങളോടും ആഗ്രഹങ്ങളോടെയുമാണ് സിനിമ മേഖലയിലേക്കു വന്നത്. പക്ഷേ, നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോള്‍ സിനിമാഭിനയം നിറുത്തിയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.' കനി പറഞ്ഞു.

മീ ടൂ കാംപെയ്നുകള്‍ സജീവമായതും ഡബ്ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കനി പറഞ്ഞു.

kani kusruthi about casting couch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES