കാമുകനല്ലെന്ന് പറഞ്ഞപ്പോള്‍ ചെരുപ്പുകൊണ്ട് തല്ലാന്‍ വന്നു; തുറന്ന് പറഞ്ഞ് കങ്കണ റണാവത്ത്

Malayalilife
കാമുകനല്ലെന്ന് പറഞ്ഞപ്പോള്‍ ചെരുപ്പുകൊണ്ട് തല്ലാന്‍ വന്നു; തുറന്ന് പറഞ്ഞ്  കങ്കണ റണാവത്ത്

ബോളിവുഡിലെ ശ്രദ്ധേയമായ താരമാണ് കങ്കണ റണാവത്ത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരത്തിന് അവതരിപ്പിക്കാൻ സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ സിനിമയിലേക്ക് വരുന്നതിന് മുന്‍പ് തന്റെ സംരക്ഷകനായി സ്വയം അവരോധിച്ച ഒരു വ്യക്തിയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍  . റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് കങ്കണ.

സിനിമയിലേക്ക് കടക്കാനുള്ള കങ്കണയുടെ ശ്രമങ്ങള്‍ക്കിടയിലാണ് ഇയാള്‍ എന്റെ  ജീവിതത്തിലേക്ക് വരുന്നത്. 16ാം വയസിലാണ് മണാലി വിട്ട്  മുംബൈയിലേക്ക് വരുന്നത്. ഹോസ്റ്റലിലായിരുന്നു ആദ്യനാളുകളിലെ താമസം അതിന് ശേഷം നഗരത്തിലെ ഒരു ആന്റിയുടെ വീട്ടിലാണ്. ഈ സമയത്താണ് സ്വഭാവനടന്‍  തന്റെ  ജീവിതത്തിലേത്ത് വരുന്നത്. സിനിമയില്‍ കയറാന്‍ സഹായിക്കാം എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. അങ്ങനെ ഞാൻ  താമസിക്കുന്ന വീട്ടിലെ ആന്റിയുമായി അടുത്ത ഇയാള്‍ താരത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകനായി കൂടെ താമസിക്കാന്‍ തുടങ്ങി. എന്നാല്‍ കാര്യങ്ങള്‍ വളരെ വേഗമാണ് മാറിയത്. ആന്റിയുമായി തല്ലുപിടിച്ച ഇയാള്‍ അവരോട് പോകാന്‍ പറഞ്ഞു. എന്റെ സാധനങ്ങളൊക്കെ എടുത്തുകൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടി. താന്‍ എന്ത് ചെയ്താലും ഇയാളുടെ ജീവനക്കാര്‍ അയാളെ അറിയിക്കുമായിരുന്നു. വീട്ടുതടങ്കലിലായതുപോലെയാണ് തനിക്കുതോന്നിയത്.അയാള്‍ എന്നെ പാര്‍ട്ടിക്കു കൊണ്ടുപോവുമായിരുന്നു. ഒരു ലഹരിയില്‍ ഞങ്ങള്‍ തമ്മില്‍ അടുത്തു. എന്നാല്‍ ഞാന്‍ അറിഞ്ഞുകൊണ്ടുചെയ്യുന്നതല്ല ഇതെന്ന് പിന്നീടാണ് മനസിലായത്. എനിക്കു തരുന്ന ഡ്രിങ്ക്‌സായിരുന്നു അതിന് കാരണം. അതിന് ഒരാഴ്ചയ്ക്ക് ശേഷം അയാള്‍ എന്റെ ഭര്‍ത്താവായി പെരുമാറാന്‍ തുടങ്ങി. നിങ്ങള്‍ എന്റെ കാമുകന്‍ അല്ലെന്ന് പറഞ്ഞപ്പോള്‍ ചെരുപ്പുകൊണ്ട് അടിക്കാനായി പാഞ്ഞുവന്നു. 

അതിനിടെ ഇയാള്‍ ദുബായില്‍ നിന്ന് വന്ന ചിലരുമായുള്ള മീറ്റിങ്ങിന് കൊണ്ടുപോയി. പ്രായമായ ആളുകള്‍ക്കിടയില്‍ തന്നെ ഇരുത്തിയശേഷം അയാള്‍ പോയി. അവര്‍ എന്റെ നമ്ബര്‍ വാങ്ങിയപ്പോള്‍ തന്നെ ദുബായിലേക്ക് കടത്താന്‍ പോവുകയാണോ എന്ന് ഭയന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. അതിന് ശേഷം സിനിമയില്‍ തനിക്ക് ബ്രേക്ക് വന്നപ്പോള്‍ അയാള്‍ അസ്വസ്ഥനാവുകയും തന്നെ മയക്കുമരുന്ന് കുത്തിവെച്ച്‌ ഉറക്കിക്കെടുത്തിയെന്നുമാണ്. 2006 ല്‍ ഗാങ്സ്റ്റര്‍ സിനിമയില്‍ അവസരം ലഭിച്ചതിന് ശേഷമായിരുന്നു അത്. തനിക്ക് അവസരം ലഭിച്ചതറിഞ്ഞ് അയാള്‍ ബഹളം വെച്ചു. ഇത്ര പെട്ടെന്ന് അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അയാള്‍ മദ്യ ലഹരിയില്‍ പറഞ്ഞത്. അതിന് ശേഷമാണ് മയക്കുമരുന്ന് കുത്തിവെച്ച്‌ എന്ന മയക്കിക്കിടത്തിയത്. ഇതോടെ എനിക്ക് ഷൂട്ടിന് പോവാന്‍ സാധിക്കാതെയായി. തുടര്‍ന്ന് സംവിധായകന്‍ അനുരാഗ് ബസുവിനോട് സംസാരിച്ചു. അയാളുടെ ഉപദ്രവത്തില്‍ നിന്ന് എന്നെ രക്ഷിക്കാന്‍ നിരവധി രാത്രികള്‍ അനുരാഗിന്റെ ഓഫിസില്‍ കഴിയാന്‍ എന്നെ അനുവദിച്ചുഎന്നും  കങ്കണ പറഞ്ഞു.

kangana Ranaut open about her old life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES