താരത്തിളക്കത്തില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ നവരാത്രി ആഘോഷം.കല്യാണരാമന്‍ കുടുംബത്തിന്റെ നവരാത്രി ഉത്സവാഘോഷങ്ങളുടെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയിയില്‍ നിറയുന്നത്. ഇന്ത്യന്‍ സിനിമാരംഗത്തെ പ്രമുഖ താരങ്ങള്‍ അണിനിരന്ന ആഘോഷങ്ങളുടെ വീഡിയോയും ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.കല്യാണരാമന്‍ കുടുംബം പാവകളും ചെറുപ്രതിമകളും അണിനിരത്തി പരമ്പരാഗതമായ രീതിയില്‍ ബൊമ്മൈകൊലു ഒരുക്കിയിയിരുന്നു.
അതിഥികളെ ഓരോരുത്തരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്ത് കൊലു അവതരണത്തിന്റെ ചിന്തകളും കഥകളും വിശദീകരിക്കുന്നത് വീഡിയോയില്‍ കാണാം.കത്രീന കൈഫ് ബോളിവുഡ് താരങ്ങളായ സോനാക്ഷി സിന്‍ഹ, ശില്‍പ്പ ഷെട്ടി, ജാന്‍വി കപൂര്‍, ദേശീയ അവാര്‍ഡ് ജേതാവ് കൃതി സനന്‍, കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാന തുടങ്ങിയവരും പങ്കെടുത്തു. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്തു മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്തെ സംവിധായകരും അഭിനേതാക്കളും ആഘോഷങ്ങളില്‍ സന്നിഹിതരായി.
ആഘോഷത്തില്‍ താരങ്ങളായ ടൊവീനോ തോമസ്, വരലക്ഷ്മി, സാനിയ അയ്യപ്പന്‍, വിക്രം പ്രഭു, നാഗ ചൈതന്യ, രജീന കസാന്‍ഡ്ര, നീരജ് മാധവ്, നൈല ഉഷ, ശ്രുതി രാമചന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, മേനക, സുരേഷ്‌കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
തൃശൂര്‍ പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ കല്യാണ്‍ വസതിയില്‍ നടന്ന ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മിക്ക താരങ്ങളും കുടുംബ സമേതമാണ് എത്തിയത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, ദിലീപ്, ടോവിനോ
എന്നിവര്‍ കുടുംബമായിട്ടാണ് ചടങ്ങിനെത്തിയത്.