Latest News

സര്‍ദാറായി കാളിദാസ് ജയറാമെത്തുന്നു; ഹാപ്പി സര്‍ദാര്‍ പോസ്റ്റര്‍ വൈറല്‍

Malayalilife
സര്‍ദാറായി കാളിദാസ് ജയറാമെത്തുന്നു; ഹാപ്പി സര്‍ദാര്‍ പോസ്റ്റര്‍ വൈറല്‍

കാളിദാസ് ജയറാം സര്‍ദാറായി എത്തുന്നു. ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിലാണ് ഹാപ്പി സിംഗ് എന്ന സര്‍ദാറായി കാളിദാസ് ജയറാം എത്തുന്നത്. സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഒരു ക്‌നാനായ പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. മെറിന്‍ ആണ് നായിക. ശ്രീനാഥ് ഭാസി, ശാന്തി കൃഷ്ണ, പ്രവീണ, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഭിനന്ദന രാമാനുജം ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

kalidas jayaram happy sardar movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES