Latest News

എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്; ഡബ്‌സ്മാഷ് ചെയ്ത് കാളിദാസ് ജയറാമും മാളവികയും

Malayalilife
 എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്; ഡബ്‌സ്മാഷ് ചെയ്ത് കാളിദാസ് ജയറാമും മാളവികയും

സോഷ്യല്‍ മീഡിയയിലൂടെ നടി അഹാന കൃഷ്ണകുമാര്‍ അടുത്തിടെ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.. അഹാനയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തി. ഒപ്പം നിരവധി വമര്‍ശനങ്ങളുമുണ്ടായി.  'എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്' എന്ന വീഡിയോയ്ക്ക് നടന്‍പൃഥ്വിരാജ് ഉള്‍പ്പെടെ ഒരുപാടു പേരാണ് പിന്തുണയുമായി എത്തിയത്. സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്റുകള്‍ കൊണ്ട് നിറയ്ക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കെതിരെ സത്യാവസ്ഥയറിയാതെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുമെതിരെയാണ് അഹാനയുടെ വിഡിയോ. അഹാന കൃഷ്ണകുമാറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാമും സഹോദരി മാളവിക ജയറാമും. അഹാന കൃഷ്ണകുമാറിന്റെ വീഡിയോയ്ക്ക് ഡബ്‌സ്മാഷുമായാണ് കാളിദാസ് ജയറാമും മാളവിക ജയറാമും രംഗത്ത് എത്തിയത്. 

എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ് എന്ന പേരിലായിരുന്നു അഹാന കൃഷ്ണകുമാര്‍ വീഡിയോ ചെയ്തത്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബര്‍ ഗുണ്ടകള്‍ക്ക് വീഡിയോ സമര്‍പ്പിക്കുന്നുവെന്നായിരുന്നു അഹാന കൃഷ്ണകുമാര്‍ പറഞ്ഞത്. നിരവധിപേര്‍ വീഡിയോയ്ക്ക് ഡബസ് മാഷുമായും എത്തിയിരുന്നു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അത് സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് അഹാന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയായിരുന്നു വിവാദത്തിന് തുടക്കം. തുടക്കത്തില്‍ വലിയ വിമര്‍ശനമുണ്ടായി. പക്ഷേ അഹാന കൃഷ്ണകുമാറിന്റെ കുടുംബത്തിന് എതിരെയുള്ള മോശം പരാമര്‍ശങ്ങളുമായും ചിലര്‍ രംഗത്ത് എത്തിയിരുന്നു. പെണ്‍കുട്ടികള്‍ മാത്രമ്ല സൈബര്‍ ബുളളിങ്ങിന് ഇരയാകുന്നത് എന്ന് കുറിച്ചുകൊണ്ടാണ് അഹാന വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES