Latest News

നിന്നെ നാണം കെടുത്തുന്നത് എന്തെങ്കിലും എഴുതാന്‍ തുടങ്ങുകയായിരുന്നു; എന്നാല്‍ ഈ ദിവസം നിന്നോട് കുറച്ച് നന്നായി പെരുമാറാമെന്നു വിചാരിക്കുന്നുവെന്ന് കുറിച്ച് തരുണിയുടെ ആശംസ; എന്റെ ഉലകം എന്ന് കുറിച്ച് കാളിദാസും; കണ്ണന്റെ ജന്മദിനത്തില്‍ ആശംസയുമായി കാമുകിക്കൊപ്പം ജയറാമും കുടുംബവും

Malayalilife
നിന്നെ നാണം കെടുത്തുന്നത് എന്തെങ്കിലും എഴുതാന്‍ തുടങ്ങുകയായിരുന്നു; എന്നാല്‍ ഈ ദിവസം നിന്നോട് കുറച്ച് നന്നായി പെരുമാറാമെന്നു വിചാരിക്കുന്നുവെന്ന് കുറിച്ച് തരുണിയുടെ ആശംസ; എന്റെ ഉലകം എന്ന് കുറിച്ച് കാളിദാസും; കണ്ണന്റെ ജന്മദിനത്തില്‍ ആശംസയുമായി കാമുകിക്കൊപ്പം ജയറാമും കുടുംബവും

ലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റെയും പാര്‍വ്വതിയുടെയും. പ്രിയപ്പെട്ടതിനൊപ്പം തന്നെ ഏറ്റവും വലിയ മാതൃകാ താരകുടുംബം കൂടെയാണ് ഇവരുടെത്. പാര്‍വ്വതിക്കും ജയറാമിനും ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് മക്കളായ കാളിദാസിനും മാളവികയ്ക്കും കിട്ടുന്നത്. അച്ഛനും അമ്മയ്ക്കും പിന്നാലെ മകന്‍ കാളിദാസനും സിനിമയില്‍ മുഖം കാണിച്ചപ്പോള്‍ ആരാധകര്‍ അത് ഏറ്റെടുത്തു. ഇപ്പോള്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

കാളിദാസ് ജയറാമിന്റെ പിറന്നാളായിരുന്നു ഇന്നലെ. അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് കാളിദാസിന്റെ കാമുകി തരിണി കലിംഗരായര്‍ പങ്കുവച്ച കുറിപ്പാണ്.

''നിന്നെ നാണം കെടുത്തുന്നത് എന്തെങ്കിലും എഴുതാന്‍ തുടങ്ങുകയായിരുന്നു. പിന്നെ ഞാന്‍ ഓര്‍ത്തു, ഈ പ്രത്യേക ദിവസം നിന്നോട് കുറച്ച് നന്നായി പെരുമാറാമെന്നു വിചാരിക്കുന്നു. ഹാപ്പി ബര്‍ത്ഡേ കണ്ണാ. നീ എനിക്ക് അമൂല്യമാണ്. എല്ലാത്തിനും നന്ദി.''- എന്നായിരുന്നു തരിണി കുറിച്ചത്... കാളിദാസിനൊപ്പമുള്ള ചിത്രങ്ങളും ഒന്നിച്ചുള്ള മനോ?ഹര നിമിഷങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ്.

പോസ്റ്റിനു താഴെ ഹൃദ്യമായ മറുപടിയുമായി കാളിദാസും എത്തി. എന്റെ ഉലകം എന്നായിരുന്നു കാളിദാസ് കുറിച്ചത്. കഴിഞ്ഞ ദിവസമാണ് തരിണിയുടെ ഒരു വിഡിയോ കാളിദാസ് പങ്കുവച്ചത്. തരിണിയെ പേടിപ്പിക്കുന്നതായിരുന്നു വിഡിയോയില്‍. ഇത് ഏറെ ശ്രദ്ധ നേടിയിരുന്നു.

കാളിദാസിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ജയറാമും പാര്‍വതിയും ആശംസകളറിയിച്ചത്. എത്ര വര്‍ഷം കഴിഞ്ഞാലും നീ എന്റെ കുഞ്ഞായിരിക്കും എന്നാണ് പാര്‍വതി കുറിച്ചത്. പലപ്രായത്തിലുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് സഹോദരി മാളവിക പിറന്നാള്‍ ആശംസകള്‍ പങ്കുവച്ചത്.

 

Read more topics: # കാളിദാസ്.
kalidas Jayarams BIRTHDAY

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES