Latest News

സുരേഷ് കുമാറായി ഷാജോണ്‍; സന്തോഷത്തില്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്; ചിത്രം 24 ന് റീലിസ്

Malayalilife
സുരേഷ് കുമാറായി ഷാജോണ്‍; സന്തോഷത്തില്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്; ചിത്രം 24 ന് റീലിസ്

നു സിത്താര , അമിത് ചക്കാലക്കല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അജിത് വി. തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സന്തോഷം. ചിത്രത്തിലെ ഷാജോണിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി.  സുരേഷ് കുമാര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ മല്ലിക സുകുമാരന്‍, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരും അഭിനയിക്കുന്നു. 

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ് ജയ്ഹരിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മൈസ്-എന്‍ -സീന്‍ എന്റര്‍ടെയ്ന്‍മെന്റ്ന്റെ ബാനറില്‍  ഇഷ പട്ടാലി , അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ജുന്‍ സത്യന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് എ. കാര്‍ത്തിക്കാണ്. ചിത്രസംയോജനം ജോര്‍ജ്കുട്ടി. ഫെബ്രുവരി 24 ന് ചിത്രം തിയേറ്ററുകളിലെത്തും.<

കലാസംവിധാനം രാജീവ് കോവിലകം, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം അസാനിയ നസ്രിന്‍, സ്റ്റില്‍സ് സന്തോഷ് പട്ടാമ്പി, ഡിസൈന്‍ മാ മി ജോ, അസോസിയേറ്റ് ഡയറക്ടര്‍ റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം.യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇക്ബാല്‍, പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സിന്‍ജോ ഒറ്റത്തയ്ക്കല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പിആര്‍ഒ& മാര്‍ക്കറ്റിംങ് വൈശാഖ് സി വടക്കേവീട്.  

Read more topics: # സന്തോഷം
kalabhavan shajohns character poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES