ബോളിവുഡിലെ എവര്‍ഗ്രീന്‍ നായികയാണ് കാജോള്‍ ദേവ്ഗണ്‍.
സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് കാജോള്‍. ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട് താരം. ആരാധകര്‍ക്കായി കാജോള്‍ ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മേക്കപ്പ് ചെയ്യുന്നതിനൊപ്പം വസ്ത്രം തുന്നുകയാണ് കാജോള്‍. മള്‍ട്ടി ടാസ്‌ക്കിങ്ങെന്നാണ് കാജോള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.താരത്തിന്റെ രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
'മുടിയും മേക്കപ്പും ചിരിയും ഒരു ഹോബിയും...മള്‍ട്ടിടാസ്‌കിംഗ് അതിന്റെ ഏറ്റവും മികച്ചത്! ????'' എന്ന ക്യാപ്ഷനാണ് നടി വീഡിയോയ്ക്ക് നല്കിയിരിക്കുന്നത്.
കാലങ്ങളായി, ബോളിവുഡിലെ ഏറ്റവും ജനപ്രിയ അഭിനേതാക്കളില്‍ ഒരാളായി കാജോള്‍ ദേവ്ഗണ്‍ തുടരുകയാണ്. വൈവിധ്യമാര്‍ന്ന തൊഴില്‍ പ്രൊഫൈലിന് പേരുകേട്ടതാണ് താരം. യൂണിബ്രോ മുതല്‍ ഡസ്‌കി സ്‌കിന്‍ വരെ, സിനിമാ വ്യവസായത്തിന്റെ പരമ്പരാഗത സൗന്ദര്യ നിലവാരത്തെ മറികടക്കുന്ന ആദ്യ അഭിനേതാക്കളില്‍ ഒരാളാണ് കജോള്‍. താരത്തിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം രേവതി സംവിധാനം ചെയ്ത 'സലാം വെങ്കി'യാണ്.