Latest News

വാർധക്യത്തിലായപ്പോൾ തന്നെ സിനിമക്കാർക്ക് വേണ്ട; വെളിപ്പെടുത്തലുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി

Malayalilife
വാർധക്യത്തിലായപ്പോൾ തന്നെ സിനിമക്കാർക്ക് വേണ്ട; വെളിപ്പെടുത്തലുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി

വാർധക്യത്തിലായപ്പോൾ തന്നെ സിനിമക്കാർക്കു വേണ്ടാതായെന്ന് തുറന്ന് പറഞ്ഞ്  കൈതപ്രം ദാമോദരൻ നമ്പൂതിരി. ഏപ്രിൽ മാസം പാലക്കാട് അഹല്യ അഥർവവേദ ഭൈഷജ്യ യജ്ഞത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് കൈതപ്രം തന്റെ പരിഭവം പങ്കുവച്ചത്. 450ൽ അധികം സിനിമകൾക്കു വേണ്ടി സംഗീതമൊരുക്കിയ മലയാളക്കര കണ്ട മികച്ച പ്രതിഭയാണ് അദ്ദേഹം. 450ൽ അധികം സിനിമയിൽ താൻ പ്രവർത്തിച്ചു എന്നത് മലയാളത്തിന്റെ ചരിത്രമാണ്. ഏറ്റവും കൂടുതൽ കാലം ഈ കാലത്തു ജീവിച്ചിരുന്ന ഭാസ്‌കരന്മാഷിനു പോലും സാധിച്ചിരുന്നില്ല. ഇത് അമ്മയുടെ കാരുണ്യമാണെന്നാണ് കരുതുന്നത്. അദ്ദേഹം പറഞ്ഞു.

പത്മശ്രീ ലഭിച്ചപ്പോഴും അമിതമായി ആഹ്ലാദിച്ചില്ല, അത് അമ്മ തന്നതാണ് എന്നാണ് വിശ്വസിക്കുന്നത്. സാധാരണ നിലയിൽ സിനിമക്കാർക്കു പോലും എന്നെ വേണ്ട, ഞാൻ അവശനാണ് എന്നാണ് അവർ കരുതുന്നത്. എനിക്ക് അങ്ങനെയൊന്നുമില്ല, കാരണം അമ്മ കൂടെയുണ്ടെങ്കിൽ എനിക്ക് ഒരു അവശതയുമില്ല, ഒരു അധൈര്യവുമില്ല, ഭയവുമില്ല. ഞാൻ ദൈവത്തെ ഭയപ്പെടുന്ന ആളല്ല, സ്‌നേഹിക്കുന്ന ആളാണ്.

ധാരാളിത്തത്തിന്റെ ധൂർത്തിന്റെ കേന്ദ്രമായ സിനിമയിൽ 35 കൊല്ലം ജോലി ചെയ്തിട്ടും ഒരിക്കലും മദ്യപിക്കാത്ത ആളാണ് ഞാൻ. ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്, ഞാൻ അഹങ്കാരിയാണെന്ന്. അതൊക്കെ എന്റെ കഥാപാത്രങ്ങളാണ് പറയുന്നത്. പല പടങ്ങളിലും എന്റെ കഥാപാത്രങ്ങൾ ധിക്കാരിയാണ്. ഞാൻ ഒരിക്കലും ധിക്കാരിയല്ല, ഞാൻ ഏറ്റവും ലളിതമായി ജീവിക്കുന്ന ആളാണെന്നും അദ്ദേഹം പറയുന്നു.
 

kaithapram damitharan namboothiri words cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES