Latest News

ഓണത്തിനും മുമ്പേ കടുവ ഇറങ്ങും; പൃഥിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം ജൂണ്‍ 30 ന് റിലീസ്

Malayalilife
ഓണത്തിനും മുമ്പേ കടുവ ഇറങ്ങും; പൃഥിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം ജൂണ്‍ 30 ന് റിലീസ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം കടുവ ജൂണ്‍ 30ന് റിലീസ് ചെയ്യും. നേരത്തെ ഓണം റിലീസ് ആയി തീരുമാനിച്ചിരുന്നതാണ്. എന്നാലിപ്പോള്‍ചിത്രം ജൂണ്‍ 30 ന് ആഗോളതലത്തില്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച് ഇറങ്ങുന്ന വിശേഷങ്ങളെല്ലാം വളരെ വേ?ഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കടുവ.

കുറുവാച്ചന്‍ എന്ന കോട്ടയം അച്ചായനായി പൃഥ്വിരാജ് എത്തുന്നു. വിവേക് ഒബ്റോയ് ആണ് പ്രതിനായകന്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനുശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് കടുവ.പ്രിയങ്ക നായര്‍ വിവേക് ഒബ്റോയ് യുടെ ഭാര്യവേഷത്തില്‍ എത്തുന്നു. സംയുക്ത മേനോന്‍, സിദ്ദിഖ്, വിജയരാഘവന്‍, സുദേവ് നായര്‍, സീമ, അര്‍ജുന്‍ അശോകന്‍, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, സായ്കുമാര്‍, ദിലീഷ് പോത്തന്‍,രാഹുല്‍ മാധവ്, ജനാര്‍ദ്ദനന്‍, റീനു മാത്യൂസ്, മീനാക്ഷി എന്നിവരാണ് മറ്റു താരങ്ങള്‍. 

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മ്മിക്കുന്ന കടുവയുടെ രചന ജിനു വി. എബ്രഹാം നിര്‍വഹിക്കുന്നു. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രഹണം . ജേക്‌സ് ബിജോയ് ആണ് സംഗീതം. ഒന്‍പതു വര്‍ഷത്തിനുശേഷം ഷാജി കൈലാസ് മലയാളത്തിലേക്ക് മടങ്ങിവരികയാണ്. 2012ല്‍ പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്ന ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു. 2013ല്‍ റിലീസ് ചെയ്ത ജയറാം ചിത്രം ജിഞ്ചര്‍ ആണ് ഷാജി കൈലാസ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്ത സിനിമ.

kaduva release on june 30

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES