Latest News

അന്വേഷണവുമായി സേതുരാമയ്യര്‍ വീണ്ടും എത്തും; സിബിഐ ആറാം ഭാഗം ഉണ്ടെന്ന് അറിയിച്ച് സംവിധായകന്‍ കെ മധു; സിബിഐ ഡയറിക്കുറിപ്പിന്റെ പ്രഖ്യാപനം ഉടന്‍

Malayalilife
അന്വേഷണവുമായി സേതുരാമയ്യര്‍ വീണ്ടും എത്തും; സിബിഐ ആറാം ഭാഗം ഉണ്ടെന്ന് അറിയിച്ച് സംവിധായകന്‍ കെ മധു; സിബിഐ ഡയറിക്കുറിപ്പിന്റെ പ്രഖ്യാപനം ഉടന്‍

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സീരീസ് ആണ് സിബിഐ സിനിമ. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത അഞ്ച് സിനിമകളാണ് ഈ സീരിസില്‍ ഇതുവരെ എത്തിയത്. ഇപ്പോളിതാ ചിത്രത്തിന്റെ ആറാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ കെ മധു. 

മസ്‌ക്കറ്റില്‍ വെച്ചു നടന്ന ഹരിപ്പാട് കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ആറാം ഭാഗത്തെ കുറിച്ച് കെ മധു പറഞ്ഞത്. ചിത്രത്തിന് ആറാം ഭാഗം ഉണ്ടാവുമെന്നും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടക്കുമെന്നും കെ മധു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.


1988ല്‍ പുറത്തിറങ്ങിയ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' ആയിരുന്നു ഈ സീരിസിലെ ആദ്യ സിനിമ.ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നിവയാണ് ആദ്യ നാല് ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷമാണ് സീരിസിലെ അഞ്ചാമത്തെ ചിത്രമായ 'സിബിഐ 5: ദ ബ്രെയ്ന്‍' എത്തിയത്. എന്നാല്‍ ഈ ചിത്രം ശ്രദ്ധ നേടിയിരുന്നില്ല.

പ്രേക്ഷകരെ സ്വാധീനിക്കാന്‍ സാധിക്കാത്ത ചിത്രത്തിന് വിമര്‍ശനങ്ങള്‍ ആയിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. അഞ്ചാം ഭാഗത്തിന് വേണ്ട വിധത്തിലുള്ള സ്വീകാര്യത ബോക്‌സ് ഓഫീസില്‍ ലഭിച്ചില്ലെങ്കിലും പഴയ സേതുരാമയ്യരെ അണുവിട വ്യത്യസമില്ലാതെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനത്തിന് കൈയ്യടി ലഭിച്ചിരുന്നു.
 

k madhu announce 6th part of cbi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES