വിവാഹത്തെ കൂടുതല്‍ എതിര്‍ത്തത് അച്ഛന്‍; സൂര്യ ഉറച്ച് നിന്നതോടെ വിവാഹം നടന്നു; സിനിമയിലേക്കുളള തിരിച്ചുവരവില്‍ അച്ഛന്‍ വലിയ പിന്തുണ; നടി ജ്യോതികയുടെ വാക്കുകള്‍

Malayalilife
topbanner
വിവാഹത്തെ കൂടുതല്‍ എതിര്‍ത്തത് അച്ഛന്‍; സൂര്യ ഉറച്ച് നിന്നതോടെ വിവാഹം നടന്നു; സിനിമയിലേക്കുളള തിരിച്ചുവരവില്‍ അച്ഛന്‍ വലിയ പിന്തുണ; നടി ജ്യോതികയുടെ വാക്കുകള്‍

സിനിമാ ലോകത്തെ മാതൃകാദമ്പതികളാണ് സൂര്യയും ജ്യോതികയും. 
തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ട താര ദമ്പതികളായ ഇരുവരും സിനിമാ ലോകത്ത് സജീവമാണ്.വിവാഹത്തിനുശേഷം ജ്യോതിക സിനിമയില്‍ നിന്ന് കുറച്ച് ഇടവേളയെടുത്തെങ്കിലും ഇപ്പോള്‍ സജീവമാകുകയാണ്. അടുത്തിടെ താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സൂര്യയുടെ കുടുംബത്തിലെ ചില കാര്യങ്ങളാണ് ജ്യോതിക തുറന്നുപറഞ്ഞിരിക്കുന്നത്.

'ഞാന്‍ സൂര്യയും വ്യത്യസ്ത സാഹചര്യങ്ങളിലാണ് വളര്‍ന്നത്. ഞാന്‍ മുംബൈയിലും സൂര്യ തമിഴ്‌നാട്ടിലും.കുടുംബ ബന്ധങ്ങള്‍ക്കും പാരമ്പര്യ മൂല്യങ്ങള്‍ക്കും ഞാന്‍ പ്രാധാന്യം നല്‍കിയത് സൂര്യയുടെ കുടുംബത്തിലെത്തിയതിന് ശേഷമാണ്. കുടുംബത്തിലെ സ്ത്രീകളെല്ലാം ഒരു ടീമാണ്. പുരുഷന്‍മാര്‍ മറ്റൊരു ടീമും. സൂര്യ നടുവില്‍ നില്‍ക്കും. എല്ലാവരുമായും നല്ല അടുപ്പമുണ്ട്. എല്ലാവര്‍ക്കും നല്ല തിരക്കാണ്. കാര്‍ത്തിയും സൂര്യയും എപ്പോഴും അഭിനയ തിരക്കിലായിരിക്കും

അച്ഛന്‍ പ്രസം?ഗങ്ങളും മറ്റുമായി തിരക്കിലായിരിക്കും. പക്ഷെ വീട്ടില്‍ ഒരു നിയമം ഉണ്ട്. ഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കണം. ഒരേ മേശയ്ക്ക് ചുറ്റും ഇരുന്ന് ഞങ്ങള്‍ കഴിക്കും. ആ കുടുംബത്തില്‍ നിന്നും ഞാനൊരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരഞ്ഞെടുക്കുന്ന റോളുകളില്‍ പോലും അതിന്റെ സ്വാധീനം ഉണ്ട്. ഞങ്ങളുടെ വിവാഹത്തെ കൂടുതല്‍ എതിര്‍ത്തത് സൂര്യയുടെ അച്ഛനാണ്. ഒരു സിനിമാ നടി അദ്ദേഹത്തിന്റെ മകന്റെ ഭാര്യയാകുന്നതില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ സൂര്യ തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ വിവാഹം നടന്നു. സിനിമയിലേക്കുളള എന്റെ തിരിച്ചുവരവില്‍ അച്ഛന്‍ വലിയ പിന്തുണ നല്‍കുന്നുണ്ട് '-ജ്യോതിക പറഞ്ഞു.

2006ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. നിരവധി സിനിമകളില്‍ ഇരുവരും നായികാ നായകന്‍മാരായി എത്തിയിരുന്നു. 2006ല്‍ തീയേറ്ററുകളിലെത്തിയ 'സില്ലിനു ഒരു കാതല്‍' എന്ന ചിത്രത്തിലാണ് താരങ്ങള്‍ അവസാനമായി ഒരുമിച്ചെത്തിയത്. എന്നാല്‍ അടുത്തിടെ ഇരുവരും ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങാന്‍ പോകുന്നുവെന്ന വിവരം പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

മലയാളി സംവിധായികയായ അഞ്ജലി മേനോന്റെ പുതിയ സിനിമയിലായിരിക്കും ഇരുവരും ഒന്നിച്ചെത്തുകയെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമുണ്ടായിട്ടില്ല. അജയ് ദേവ്ഗണ്‍ നായകനായി അടുത്തിടെ റിലീസ് ചെയ്ത 'ശൈത്താന്‍' എന്ന ചിത്രത്തിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത് കങ്കുവയാണ് സൂര്യയുടെ പുതിയ ചിത്രം.

jyothika says about marriage life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES