Latest News

രണ്ടു വര്‍ഷങ്ങളിലായിട്ട് മമ്മൂട്ടി ചെയ്തിരിക്കുന്ന റോളുകളെല്ലാം മൈന്‍ഡ് ബെന്‍ഡിങ് എന്ന് സിദ്ധാര്‍ത്ഥ്;  റിയല്‍ ഹീറോയായ് എനിക്ക് തോന്നിയത് മമ്മൂട്ടിയെന്ന് ജ്യോതിക;  മമ്മൂട്ടിയെ കുറിച്ച് ജ്യോതികയും സിദ്ധാര്‍ത്ഥും 

Malayalilife
 രണ്ടു വര്‍ഷങ്ങളിലായിട്ട് മമ്മൂട്ടി ചെയ്തിരിക്കുന്ന റോളുകളെല്ലാം മൈന്‍ഡ് ബെന്‍ഡിങ് എന്ന് സിദ്ധാര്‍ത്ഥ്;  റിയല്‍ ഹീറോയായ് എനിക്ക് തോന്നിയത് മമ്മൂട്ടിയെന്ന് ജ്യോതിക;  മമ്മൂട്ടിയെ കുറിച്ച് ജ്യോതികയും സിദ്ധാര്‍ത്ഥും 

വേറിട്ട വേഷപ്പകര്‍ച്ചയോടെ പ്രേക്ഷകരെ നിരന്തരം അത്ഭുപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി. തെന്നിന്ത്യന്‍ താരം ജ്യോതികയും സിദ്ധാര്‍ത്ഥും മമ്മൂട്ടിയെ കുറിച്ച് ഒരു ഇന്റര്‍വ്യൂയില്‍ വാതോരാതെ സംസാരിച്ച വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ജ്യോതികയുടെ വാക്കുകള്‍, 'സൗത്ത് ഇന്ത്യന്‍യിലെ ഒരുവിധം സൂപ്പര്‍ സ്റ്റാര്‍സിനോടൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ റിയല്‍ ഹീറോയായ് എനിക്ക് തോന്നിയത് മമ്മൂട്ടിയെയാണ്. 'കാതല്‍ ദി കോര്‍'ലെ കഥാപാത്രത്തെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന് ഞാന്‍ അദ്ദേഹത്തൊട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത്, ഒരു ഹീറോ എന്നാല്‍ റൊമാന്‍സും ആക്ഷനും ചെയ്യുക എന്നല്ല. കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് അയാളില്‍ ഒരു നല്ല നടന്‍ ഉണ്ടാവുന്നത് എന്നാണ്'

സിദ്ധാര്‍ത്ഥ് പറഞ്ഞതിങ്ങനെ, 'അടുത്ത രണ്ടു വര്‍ഷങ്ങളിലായിട്ട് മമ്മൂട്ടി ചെയ്തിരിക്കുന്ന റോളുകളെല്ലാം മൈന്‍ഡ് ബെന്‍ഡിങ്ങാണ്. അദ്ദേഹത്തിന്റെ ചോയ്‌സെല്ലാം വ്യത്യസ്തമാണ്. ഈയൊരു ശരീരം വെച്ച് ഇതെല്ലാം അദ്ദേഹം ചെയ്തു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.'

ഒരു മലയാള നടന് ലോകമെമ്പാടും ആരാധകരുണ്ടാവുക എന്നത് മലയാളികള്‍ക്ക് അഭിമാനം പകരുന്ന കാര്യമാണ്. അത്രയെറെ സ്‌നേഹത്തോടും ബഹുമാനത്തോടും തന്നെയാണ് 'മെഗാസ്റ്റാര്‍' എന്ന ലേബല്‍ പ്രേക്ഷകര്‍ മമ്മൂട്ടിക്ക് സമ്മാനിച്ചത്. എണ്ണിയാലൊതുങ്ങാത്തത്ര സിനിമകള്‍, വ്യത്യസ്തമായ കഥാപാത്രങ്ങള്‍, ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതോടൊപ്പം തന്നിലെ കഴിവ് തെളിയിച്ചുകൊണ്ടും മിനുക്കികൊണ്ടുമിരിക്കുന്നു.

JYOTHIKA AND sidharth about mammotty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES