Latest News

സൂര്യയ്‌ക്കൊപ്പമാണോ കാര്‍ത്തിക്കൊപ്പമാണോ അഭിനയിക്കാന്‍ ബുദ്ധിമുട്ട്  എന്ന് ജ്യോതികയോട് അവതാരകന്റെ ചോദ്യം; സൂര്യയ്‌ക്കൊപ്പമാണെന്ന് ഉടനടി മറുപടിയുമായി നടി; ഒരുമിച്ച് അഭിനയിക്കുമ്പോള്‍ കൂടുതല്‍ വഴക്കുറപ്പാണെന്നും നടി; വീഡിയോ കാണാം

Malayalilife
സൂര്യയ്‌ക്കൊപ്പമാണോ കാര്‍ത്തിക്കൊപ്പമാണോ അഭിനയിക്കാന്‍ ബുദ്ധിമുട്ട്  എന്ന് ജ്യോതികയോട് അവതാരകന്റെ ചോദ്യം; സൂര്യയ്‌ക്കൊപ്പമാണെന്ന് ഉടനടി മറുപടിയുമായി നടി; ഒരുമിച്ച് അഭിനയിക്കുമ്പോള്‍ കൂടുതല്‍ വഴക്കുറപ്പാണെന്നും നടി; വീഡിയോ കാണാം

പാപനാശം എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രമാണ് തമ്പി. മാത്രമല്ല ഈ ചിത്രത്തിലൂടെ ആദ്യമായി ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുകയാണ് ജ്യോതികയും കാര്‍ത്തിയും. സിനിമയിലും ജ്യോതികയുടെ അനിയന്റെ വേഷമാണ് കാര്‍ത്തിയുടെത്.  ഇപ്പോളിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തില്‍ നടി നല്കിയ രസകരമായ മറുപടിയാണ് ചര്‍ച്ചയാവുന്നത്.


സൂര്യയ്‌ക്കൊപ്പമാണോ കാര്‍ത്തിക്കൊപ്പമാണോ അഭിനയിക്കാന്‍ ബുദ്ധിമുട്ട്? എന്നായിരുന്നു ജ്യോതികയോടുള്ള ചോദ്യം. ഇതിന് ഒട്ടും ആലോചിക്കാതെ സൂര്യ എന്ന് മറുപടിപറയുകയായിരുന്നു ജ്യോതിക. സൂര്യയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ കൂടുതല്‍ വഴക്കുണ്ടാകുമെന്നായിരുന്നു ഇതിന് കാരണമായി നടി പറഞ്ഞത്.അനുജന്‍ കാര്‍ത്തിയ്ക്കൊപ്പം അഭിനയിക്കുന്നത്  പ്രാസമുള്ളതല്ലെന്നും നടി പറയുന്നു,

'സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് ബുദ്ധിമുട്ടാണ്. ധാരാളം വഴക്കുണ്ടാവും. നമ്മുടെ വീട്ടില്‍ എങ്ങനെ വഴക്കുണ്ടാവുമോ അതു പോലെ. പുരുഷന്‍-പൊണ്ടാട്ടി വഴക്ക്. കാര്‍ത്തിയ്ക്കൊപ്പം ഒരു ചിത്രം നടക്കുമെന്ന് പ്രതീക്ഷിച്ചതല്ല. അദ്ഭുതം തോന്നുന്നു. അതും തമ്പി എന്നു തന്നെ പേര് വന്നതും. ഓര്‍ക്കുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു.' അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞു.

തമ്പിയൊരു ഫാമിലി സിനിമയാണെന്ന് ജീത്തു ജോസഫ് പറഞ്ഞു. രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. സത്യരാജ്, നിഖില വിമല്‍, അമ്മു അഭിരാമി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിയാകോം 18 സ്റ്റുഡിയോസും പാരലല്‍ മൈന്‍ഡ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രൈം കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്ന ഗോവിന്ദ് വസന്തയാണ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

jyothika Says about surya and karthi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES