Latest News

ഇതേതാ ഈ തള്ള! ഇവള്‍ക്ക് മര്യാദക്ക് തുണി ഉടുത്തുകൂടെ? ഇത്തരം കോസ്റ്റ്യൂം ധരിക്കാമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്നം;മോശം അനുഭവം പറഞ്ഞ് നടി ജ്യോതി

Malayalilife
 ഇതേതാ ഈ തള്ള! ഇവള്‍ക്ക് മര്യാദക്ക് തുണി ഉടുത്തുകൂടെ? ഇത്തരം കോസ്റ്റ്യൂം ധരിക്കാമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്നം;മോശം അനുഭവം പറഞ്ഞ് നടി ജ്യോതി

'ചാവേര്‍', 'പാപ്പച്ചന്‍ ഒളിവിലാണ്' എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ താരമാണ് ജ്യോതി ശിവരാമന്‍. മോഡലിംഗിലും താരം സജീവമാണ്. ഇപ്പോഴിതാ താന്‍ നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജ്യോതി ഇപ്പോള്‍.

ബോള്‍ഡ് ലുക്കിലുള്ള പല ഫോട്ടോഷൂട്ടുകളും ജ്യോതി ചെയ്യാറുണ്ട്. എന്നാല്‍ വസ്ത്രധാരണരീതി അങ്ങനെയായതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാമോ എന്ന തരത്തിലുള്ള മെസേജുകള്‍ തനിക്ക് ലഭിക്കാറുണ്ട് എന്നാണ് ജ്യോതി വെളിപ്പെടുത്തിയിരിക്കുന്നത്. മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് ജ്യോതിയുടെ പോസ്റ്റ്.

ജ്യോതി ശിവരാമന്റെ കുറിപ്പ്:

വസ്ത്രം, വസ്ത്രമാണല്ലോ ഇപ്പോഴത്തെ പ്രധാന വിഷയം. എവിടെ നോക്കിയാലും കമന്റ്‌സ്. ഇതേതാ ഈ തള്ള! ഇവള്‍ക്ക് മര്യാദക്ക് തുണി ഉടുത്തുകൂടെ. പോട്ടെ. അതൊക്കെ പോട്ടേന്നു വെക്കാം. ഓരോരുത്തരുടെ ചിന്താഗതിയാണ്. സങ്കുചിത ചിന്താഗതിക്കാര്‍ കരഞ്ഞു മിഴുകിക്കൊണ്ടേ ഇരിക്കും. അതെനിക്കൊരു വിഷയമല്ല.

പക്ഷേ പ്രശ്‌നമുള്ള ഒന്നുണ്ട്. അതിന്റ സ്‌ക്രീന്‍ഷോട്ട് ആണ് ഇട്ടേക്കുന്നത്. ഒരു വര്‍ക്കിന് വിളിച്ച ടീമിന്റെ മെസേജാണിത്. ഇത്തരം കോസ്റ്റ്യൂം ധരിക്കാമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്‌നം എന്ന്. കോസ്റ്റ്യൂം ഏതായിക്കോട്ടെ, എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഡ്രസ്സ് ഞാന്‍ ഇനീം ധരിക്കും.

അതിനര്‍ഥം ഞാനെന്നല്ല ഏതൊരു പെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാന്‍ റെഡി ആണെന്നല്ല. ആ ചോദ്യമാണെന്നെ പ്രെവോക്ക് ചെയ്തത്. ഇത്തരം ഡ്രസ്സുകള്‍ ഇടാമെങ്കില്‍ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തൂടാന്ന്. വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാനാ

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jyothi T S (@jyothi.sivaraman)

jyothI sivaraman opens about bad experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES