ബോളിവുഡിലെ താരറാണിമാരിൽ ഒരാളാണ് ബോളിവുഡ് നടി ജൂഹി ചൗള. താരം ഇപ്പോൾ 5ജി വിഷയത്തില്‍ വിധിച്ച പിഴ അടച്ചിട്ടില്ല എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. അതോടൊപ്പം തന്നെ താരം കോടതി വിധിക്കെതിരെ നടി മറ്റൊരു ഹര്‍ജിയും ഇപ്പോൾ സമർപ്പിച്ചിരിക്കുകയാണ്. കോടതി ഫീസ് റീഫണ്ട് ചെയ്യുക, ചുമത്തിയ 20 ലക്ഷം രൂപ പിഴ തള്ളുക, വിധിയിലെ ഹര്‍ജി തള്ളി എന്ന വാക്ക് മാറ്റി നിരസിച്ചു എന്നാക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി കൊണ്ടാണ് താരം ഹർജി നൽകിയിരിക്കുന്നത്.
ഇത് ഞെട്ടിക്കുന്നതാണ് എന്ന് ജൂഹി ചൗളയുടെ പുതിയ നീക്കത്തില്‍ വിമര്‍ശനമറിയിച്ച ജഡ്ജി അഭിപ്രായപ്പെട്ടു. 5 ജിക്കെതിരായ ഹര്‍ജിയില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാനുള്ള മാന്യത കോടതി കാട്ടിയിരുന്നെന്നും എന്നിട്ടും ഇപ്പോള്‍ വിധി മാറ്റണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയുമായി വന്നത് ഞെട്ടിക്കുന്നതാണെന്നുമാണ് ജസ്റ്റിസ് ജെആര്‍ മിഥ അഭിപ്രായപ്പെട്ടത്.
കോടതിയെ രാജ്യത്ത് 5 ജി നെറ്റ്വര്‍ക്ക് അവതരിപ്പിക്കുന്നതിനെതിരെ സമീപിച്ച ജൂഹി ചൗളയുടെ ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈകോടതി 20 ലക്ഷം പിഴയിടുകയുമായിരുന്നു. കോടതി അതോടൊപ്പം തന്നെ ജൂഹി ചൗളയുടെ നടപടി നിയമ സംവിധാനത്തെ അപമാനിക്കുന്നതാണെന്നും പരാമര്‍ശിച്ചിരുന്നു. നടപടി പ്രശസ്തി ലക്ഷ്യമിട്ടാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി കുറ്റപ്പെടുത്തി.