1998 ലും 1999 ലും സജീവമായിരുന്ന ഒരു പ്രമുഖ നർത്തകിയും ചലച്ചിത്രനടിയുമാണ് ചഞ്ചൽ. അവർ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് ഹരിഹരൻ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ 'കുഞ്ഞാത്തോൽ' എന്ന കഥാപാത്രത്തിലൂടെയാണ്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ ജോമോള്‍ക്കൊപ്പം പ്രധാന വേഷത്തിലാണ് ചഞ്ചല്‍ അഭിനയിച്ചത്. ജോമോളിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത വേഷം കൂടിയായിരുന്നു ചിത്രത്തിലേത്. ജോമോളും ചഞ്ചലും ഒരുമിച്ചുളള സീനുകളാണ് ജാനകികുട്ടിയില്‍ ശ്രദ്ധേയമായത്.
ഇവർ തമ്മിലെ ഇപ്പോഴുമുള്ള സൗഹൃദത്തെ പറ്റി തുറന്ന് പറഞ്ഞു ചഞ്ചൽ. ഇപ്പോള്‍ സിനിമയിലെ ആരുമായും അടുപ്പമില്ല, ആ സമയത്ത് ജോമോളുമായി നല്ല സൗഹൃദമായിരുന്നു. അവള്‍ കൊച്ചിയില്‍ വരുമ്പോള്‍ എന്റെ വീട്ടിലും ഞാന്‍ കോഴിക്കോട് പോകുമ്പോള്‍ ജോമോളുടെ വീട്ടിലും ചെല്ലുമായിരുന്നു, ചഞ്ചല്‍ പറഞ്ഞിരുന്നു. അതുപോലെ അമേരിക്കയില്‍ വന്ന സമയത്ത് ടെക്‌സസില്‍ ദിവ്യ ഉണ്ണി ഉണ്ടായിരുന്നു. ദിവ്യയുമായി ആ സമയത്ത് നല്ല സൗഹൃദമായിരുന്നു. എനിക്ക് നൃത്ത വിദ്യാലയം തുടങ്ങാന്‍ ദിവ്യ ഏറെ ഉപദേശങ്ങള്‍ തന്നു. ഇപ്പോള്‍ എല്ലാവരും അവരവരുടെ ജീവിത തിരക്കുകളിലാണ്. അതിനാല്‍ വിളികളില്ല. പോയ വര്‍ഷം വിനീത് ശ്രീനിവാസന്‍ അമേരിക്കയില്‍ വന്നപ്പോള്‍ ഒരു ദിവസം ഞങ്ങളുടെ നൃത്ത വിദ്യാലയത്തിലേക്ക് വന്നത് ഏറെ ആകസ്മികമായിട്ടായിരുന്നു. വിനീത് ശ്രീനിവാസന്റെ ബന്ധു എന്റെ വിദ്യാര്‍ത്ഥിയാണ്. അവര്‍ക്കൊപ്പമായിരുന്നു വിനീത് വന്നത് എന്നൊക്കെ നടി തുറന്നു പറഞ്ഞു.
1997 ലാണ് ചഞ്ചൽ മോഡലിങ്ങിലുള്ള തന്റെ കരിയർ തുടങ്ങിയത്. സൂര്യ ടിവിയിലെ സെൻസേഷൻസ് എന്ന പരിപാടിയുടെ അവതാരകയായിരുന്നു അവർ. നിരവധി മലയാളം ചാനലുകളിൽ ക്വിസ് പ്രോഗ്രാമുകളും ചർച്ചകളും അവർ അവതരിപ്പിച്ചിട്ടുണ്ട്. 1998 ഇൽ ഹരിഹരൻ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെയാണ് ചഞ്ചൽ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ആ ചിത്രത്തിലെ അവരുടെ കഥാപാത്രമായ കുഞ്ഞാത്തോൽ വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. അതിനു ശേഷം, അവർ ഓർമ്മച്ചെപ്പ്, ഋഷിവംശം എന്ന ചിത്രങ്ങളിലും അഭിനയിച്ചു.