മലയാളികള്‍ക്ക് ഏറെയിഷ്ടപ്പെട്ട താരമായ ജോജു ലാലേട്ടനൊപ്പമുള്ള ഒരു ചിത്രം പങ്കിട്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ 70 മോഡല്‍ ലാംബി സ്‌കൂട്ടറിനരികെ ലാലേട്ടനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ജോജു പങ്കിട്ടിരിക്കുന്നത്. 'ലാലേട്ടന്‍' എന്ന ഒറ്റവരി ക്യാപ്ഷനും നല്‍കിയാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ജോജു പങ്കിട്ട ചിത്രം വളരെപ്പെട്ടെന്നാണ് വൈറലായത്. 'പൊറിഞ്ചുവും മുള്ളന്‍കൊല്ലി വേലായുധനും... എന്നതടക്കമാണ് ആരാധകര്‍ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്
മോഹന്‍ലാല്‍ വാങ്ങിയ 70 മോഡല്‍ ലാംമ്പി സ്‌കൂട്ടര്‍ മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 'ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന' എന്ന സിനിമയില്‍ ഓടിച്ച 70 മോഡല്‍ സ്‌കൂട്ടറിനോട് അടുപ്പം തോന്നിയ മോഹന്‍ലാല്‍, ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ഉടന്‍ തന്നെ സ്‌കൂട്ടര്‍ വാങ്ങിയിരുന്നു.
'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിലെ 'എന്റെ ഫോണ്‍ നമ്പര്‍ 2255' എന്ന സൂപ്പര്‍താരത്തിന്റെ ഹിറ്റ് ഡയലോഗ് ഓര്‍മിപ്പിച്ച് എംഎല്‍-2255 എന്ന നമ്പറാണ് സ്‌കൂട്ടറിന് താരം നല്‍കിയിരിക്കുന്നത്. ജോജു പങ്കിട്ട ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ സ്‌കൂട്ടറിനൊപ്പം തന്നെ താരം ധരിച്ചിരിക്കുന്ന വ്യത്യസ്തമായ കസവുമുണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.