നടി മീര വാസുദേവിന്റെ മുൻ ഭർത്താവും നടനുമായ ജോൺ കോക്കൻ വീണ്ടും വിവാഹിതനായി. രണ്ടാം വിവാഹത്തിനും മറ്റൊരു നടിയെയാണ് കോക്കൻ വിവാഹം ചെയ്തത്. ഇത്തവണ നടിയും ബിഗ്‌ബോസിലൂടെ ശ്രദ്ധേയയുമായ പൂജ രാമചന്ദ്രനെയാണ് ജോൺ കോക്കൻ താലിചാർത്തി സ്വന്തമാക്കിയത്. പൂജ തന്നെയാണ് താൻ വിവാഹിതയായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ജോൺ കോക്കനുമായുള്ള വിവാഹ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചു.
വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ. അതീവ രഹസ്യമായാണ് വിവാഹച്ചടങ്ങുകൾ നടന്നത്. തെലുങ്ക് ബിഗ് ബോസിലെ ചില മത്സരാർത്ഥികൾ താരങ്ങൾക്ക് അന്നേദിവസം ആശംസ അറിയിച്ചു. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള പൂജ അവതാരികയായാണ് ഈ മേഖലയിലേക്ക് എത്തിയത്. മലയാളം ചിത്രങ്ങളായ ലക്കി സ്റ്റാറിലും ഡി കമ്പനിയിലും പൂജ അഭിനയിച്ചിട്ടുണ്ട്.