Latest News

ആദ്യമായി കണ്ടപ്പോള്‍ ചോദിച്ച നിങ്ങളുടെ പ്രതിഫലം, എന്നെ ഒന്ന് അസ്വസ്ഥമാക്കി;എന്നാല്‍ ഇപ്പോള്‍ അങ്ങയുടെ മൂല്യം തിരിച്ചറിയുന്നു:  തമിഴ് നടന്‍ രാജ്കിരണിന്റെ ഷൈലോക്കിന്റെ പോസ്റ്റര്‍ പങ്ക് വച്ച് നിര്‍മ്മാതാവ് കുറിച്ചതിങ്ങനെ; പൊളിക്കുമോ എന്ന വാചകത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഷൈലോക്ക് എന്നായി മാറുമെന്നും ജോബി ജോര്‍ജ്

Malayalilife
ആദ്യമായി കണ്ടപ്പോള്‍ ചോദിച്ച നിങ്ങളുടെ പ്രതിഫലം, എന്നെ ഒന്ന് അസ്വസ്ഥമാക്കി;എന്നാല്‍ ഇപ്പോള്‍ അങ്ങയുടെ മൂല്യം തിരിച്ചറിയുന്നു:  തമിഴ് നടന്‍ രാജ്കിരണിന്റെ ഷൈലോക്കിന്റെ പോസ്റ്റര്‍ പങ്ക് വച്ച് നിര്‍മ്മാതാവ് കുറിച്ചതിങ്ങനെ; പൊളിക്കുമോ എന്ന വാചകത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഷൈലോക്ക് എന്നായി മാറുമെന്നും ജോബി ജോര്‍ജ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. മാമാങ്കത്തിന്റെ വിജയത്തിന് പിന്നാലെയാണ് മമ്മൂക്കയുടെ പുതിയ ചിത്രം എത്തുന്നത്. അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക് റിലീസിന് തയ്യാറെടുക്കുകയാണ്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ് ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.നേരത്തെ ക്രിസ്മസ് റീലിസായി പ്രഖ്യാപിച്ച ചിത്രം ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. ചിത്രം ഈ മാസം 23ന് തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 

ഇതിനിടെ ചിത്രത്തില്‍ചിത്രത്തില്‍ തമിഴ് നടന്‍ രാജ്കിരണും ഒരു പ്രധാന റോളിലെത്തുന്നു. രാജ് കിരണിന്റെ പോസ്റ്റര്‍ പങ്ക് വച്ച് കൊണ്ട് നിര്‍മ്മാതാവ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

ചെയ്ത സിനിമകള്‍ എല്ലാം ഹിറ്റ്, നിര്‍മിച്ച സിനിമകള്‍ എല്ലാം ഹിറ്റ്, സംവിധാനം ചെയ്ത സിനിമകളും ഹിറ്റ് എന്നിട്ടും സര്‍, നിങ്ങളുടെ എളിമ, നിങ്ങള്‍ ഒരു പാഠപുസ്തകം ആയിരുന്നു എനിക്ക്, അങ്ങയെ ആദ്യമായി കണ്ടപ്പോള്‍ ചോദിച്ച നിങ്ങളുടെ പ്രതിഫലം, എന്നെ ഒന്ന് അസ്വസ്ഥമാക്കി എന്നുള്ളത് സത്യമാണ്. എന്നാല്‍ ഇപ്പോള്‍,ആണ് എനിക്ക് നല്‍കിയത്. ഒരായിരം സിനിമ നിങ്ങളെ വെച്ചെടുത്തലും മടുക്കില്ല ഞാനും, ഗൂഡ്വിലും. സര്‍വേശ്വരന്‍ എല്ലാ ഐശ്വര്യങ്ങളും നല്‍കട്ടെ അങ്ങേയ്ക്കും കുടംബത്തിനും.' ജോബി കുറിച്ചു.

ക്യാരക്ടര്‍ പോസ്റ്ററിന് താഴെയായിട്ടാണ് ചോദ്യവുമായി എത്തിയ  ആരാധകന്‍ ജോബി നല്കിയ മറുപടി വൈറലായി കഴിഞ്ഞു. ഷൈലോക്ക് പൊളിക്കുമോ ചേട്ടാ എന്നാണ് മമ്മൂട്ടി ആരാധകന്‍ ചോദിച്ചത്. ഇതിന് മറുപടിയായി പൊളിക്കുമോ എന്ന വാചകത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഷൈലോക്ക് ആയിരിക്കും എന്നാണ് ജോബി ജോര്‍ജ്ജ് നല്‍കിയ മറുപടി

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്. മാസ് ആക്ഷന്‍ എന്റര്‍ടെയിന്‍മെന്റായാണ് ചിത്രം ഒരുങ്ങുന്നത്. പലിശക്കാരന്‍ ആയാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. നടി മീന ആണ് നായികയായി എത്തുന്നത്. ദ മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍.

 

joby george post about actor rajkiran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES