Latest News

ജന്മദിനാശംസകള്‍ തോഴീ എന്ന ക്യാംപ്ഷനൊപ്പം ലവ് യൂ ആമീ എന്നെഴുതിയ കേക്കും; നടി അമേയാ നായര്‍ക്ക് പിറന്നാള്‍ ആശംസകളറിയിച്ച് സീരിയല്‍ താരം ജിഷിന്‍ പങ്ക് വച്ച ചിത്രവും കുറിപ്പും സോഷ്യലിടത്തില്‍ ചര്‍ച്ച;  വരദയുമാി വേര്‍പിരിഞ്ഞ നടന്‍ രണ്ടാം വിവാഹത്തിലേക്കോ?

Malayalilife
ജന്മദിനാശംസകള്‍ തോഴീ എന്ന ക്യാംപ്ഷനൊപ്പം ലവ് യൂ ആമീ എന്നെഴുതിയ കേക്കും; നടി അമേയാ നായര്‍ക്ക് പിറന്നാള്‍ ആശംസകളറിയിച്ച് സീരിയല്‍ താരം ജിഷിന്‍ പങ്ക് വച്ച ചിത്രവും കുറിപ്പും സോഷ്യലിടത്തില്‍ ചര്‍ച്ച;  വരദയുമാി വേര്‍പിരിഞ്ഞ നടന്‍ രണ്ടാം വിവാഹത്തിലേക്കോ?

ടെലിവിഷന്‍ താരങ്ങള്‍ക്കിടയിലെ ജനപ്രിയ ജോഡിയായിരുന്നു ജിഷിന്‍ മോഹനും വരദയും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവര്‍. സോഷ്യല്‍ മീഡിയയിലും ഇരുവരും താരങ്ങളായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് കുറച്ച് നാള്‍ മുമ്പാണ് ഇരുരും ദാമ്പത്യജീവിതം അവസാനിപ്പിച്ചതും പിന്നാലെ വിവാഹമോചനം നേടിയതും. മകനൊപ്പമാണ് വരദ ഇപ്പോള്‍ താമസിക്കുന്നത്. ഇപ്പോഴിതാ, വേര്‍പിരിയല്‍ വാര്‍ത്ത പുറത്തു വന്ന് മാസങ്ങള്‍ക്കു പിന്നാലെ  ജിഷിന്‍ മോഹന്‍ പങ്ക് വച്ച പോസ്റ്റ് നടന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.

ഒരു പിറന്നാള്‍ ചിത്രത്തിലൂടെയാണ് നടന്‍ വിശേഷം അറിയിച്ചിരിക്കുന്നത്. ജന്മദിനാശംസകള്‍ തോഴീ എന്നു കുറിച്ച് ലവ് യൂ ആമീ എന്നെഴുതിയ കേക്ക് സമ്മാനിച്ചാണ് സെീരിയല്‍ നടി അമേയാ നായരെ ചേര്‍ത്തുപിടിച്ചുള്ള സന്തോഷ ചിത്രങ്ങള്‍ ജിഷിന്‍ പങ്കുവച്ചിരിക്കുന്നത്. താങ്ക്സ് മൈ ഡിയര്‍ തോഴാ ഫോര്‍ യുവര്‍ ലൗ ആന്റ് കെയര്‍ എന്നാണ് കമന്റ് ബോക്സിലൂടെ അമേയ അതിനുള്ള മറുപടിയായി കുറിച്ചിരിക്കുന്നത്. കൂടാതെ നിരവധി പേര്‍ അമേയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട്. അക്കൂട്ടത്തില്‍ ലൗവര്‍ ആണോ, വൈഫ് ആണോ തുടങ്ങിയ കമന്റുകളും ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ജിഷിന്റെ മുന്‍ ഭാര്യ വരദയും അമേയയും സീ കേരളത്തിലെ മാംഗല്യം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍, അടുത്ത കാലത്താണ് അമേയ പരമ്പരയിലെ ഡോക്ടര്‍ വേഷത്തില്‍ നിന്നും പിന്മാറിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jishin Mohan (@jishinmohan_s_k)

jishin mohan NEW post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES