Latest News

പിറന്നാളിനൊപ്പം ഹണിമൂണും താരണിക്കൊപ്പം ആഘോഷമാക്കി കാളിദാസ്; വിവാഹ ആഘോഷത്തിന് പിന്നാലെ താരകുടുംബം അവധിയാഘോഷത്തില്‍; മഞ്ഞില്‍ പുതഞ്ഞ കാഴ്ചകള്‍ മാത്രം ഉള്ള ഫിന്‍ലാന്റിലെ കൊടുതണുപ്പ് ആസ്വദിച്ച് ജയറാമും കുടുംബവും; ചിത്രങ്ങളെത്തിയതോടെ ഇത് ശരിക്കും മിഥുനം വൈബെന്ന് സോഷ്യല്‍മീഡിയ

Malayalilife
 പിറന്നാളിനൊപ്പം ഹണിമൂണും താരണിക്കൊപ്പം ആഘോഷമാക്കി കാളിദാസ്; വിവാഹ ആഘോഷത്തിന് പിന്നാലെ താരകുടുംബം അവധിയാഘോഷത്തില്‍; മഞ്ഞില്‍ പുതഞ്ഞ കാഴ്ചകള്‍ മാത്രം ഉള്ള ഫിന്‍ലാന്റിലെ കൊടുതണുപ്പ് ആസ്വദിച്ച് ജയറാമും കുടുംബവും; ചിത്രങ്ങളെത്തിയതോടെ ഇത് ശരിക്കും മിഥുനം വൈബെന്ന് സോഷ്യല്‍മീഡിയ

ഞ്ചു ദിവസം നീണ്ട അതിഗംഭീര വിവാഹാഘോഷത്തിനു ശേഷം കുടുംബസമേതമുള്ള ഹണിമൂണ്‍ യാത്രയിലാണ് കാളിദാസും താരിണിയും. ഇവര്‍ക്കൊപ്പം ജയറാമും പാര്‍വതിയും മാളവികയും നവനീതുമെല്ലാം തങ്ങളുടെ രണ്ടാം ഹണിമൂണ്‍ ആഘോഷത്തിലാണെന്നു പറഞ്ഞാലും അതില്‍ തെറ്റില്ല. വിദേശ രാജ്യമായ ഫിന്‍ലാന്റിലെ ലെവി ഫിന്നിഷ് ലാപ് ലാ ന്റിലാണ് ഇപ്പോള്‍ താരകുടുംബം ഉള്ളത്. മൈനസ് 24 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് ആണ് ഇപ്പോള്‍ അവിടുത്തെ കാലാവസ്ഥ. മഷിയിട്ടു നോക്കിയാല്‍ പോലും സൂര്യനെ കാണാനില്ലാത്ത ഈ രാജ്യത്ത് പുറത്തേക്കിറങ്ങിയാല്‍ മഞ്ഞും മഞ്ഞില്‍ പുതഞ്ഞ കാഴ്ചകളും മാത്രമാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുക. അവിടെയാണ് ഹണിമൂണ്‍ ആഘോഷത്തിനായി താരകുടുംബം എത്തിയിരിക്കുന്നത്. സാന്റാ ക്ലോസ് വില്ലേജ് അടക്കമുള്ള സ്ഥലങ്ങള്‍ ഇവിടെയായതിനാല്‍ താരകുടുംബത്തിന്റെ ക്രിസ്മസ് ആഘോഷമടക്കം ഇവിടെയായിരിക്കും.

മാത്രമല്ല കാളിദാസിന്റെ പിറന്നാളും ഇ്ത്തവണ സകുടുംബം അവധിയാഘോഷത്തിനിടെ ആഘോഷമാക്കുകയാണ് താരകുടുംബം. തരിണി തന്റെ പ്രിയതമന് ആശംസകളറിയിച്ച് എ്ത്തിയിട്ടുണ്ട്.അതേസമയംസ ഹണിമൂണ്‍ ആഘോഷത്തിന്റെ നിറസന്തോഷത്തിലാണ് താരിണിയുള്ളത്. താമസിക്കുന്ന മുറിയുടെ വാതില്‍ തുറക്കുമ്പോഴുള്ള കാഴ്ച ആവേശത്തോടെയാണ് താരിണി ക്യാമറയില്‍ പകര്‍ത്തി പങ്കുവച്ചത്. കാളിദാസും ജയറാമുമെല്ലാം താരിണിയുടെ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. 

ബെഡ്റൂമിന്റെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയാല്‍ ചുറ്റും മഞ്ഞുമൂടിയ സുന്ദരവും സമാധാനപരവുമായ കാഴ്ചകളാണ് കാണുവാന്‍ സാധിക്കുക. അതിനു ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോള്‍ വേഷം ജാക്കറ്റും ബൂട്ടുമൊക്കെയാണെങ്കിലും തണുത്ത് വിറച്ച് നില്‍പ്പാണ് എല്ലാവരും. ഞാന്‍ എന്റെ ക്രൂവിന്റെ കൂടെയായി വെക്കേഷന്‍ ആഘോഷിക്കുകയാണെന്നും കാളിദാസ് കുറിച്ചിരുന്നു. നിരവധി പേരാണ് ഫോട്ടോയുടെ താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരുലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. 

ഫിന്‍ലന്‍ഡിലെ ലാപ്ലാന്‍ഡില്‍ നിന്നുള്ള വീഡിയോയാണ് കാളിദാസ് പങ്കുവച്ചിരിക്കുന്നത്. -24 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. ലാപ് ലാന്‍ഡിലെ പ്രശസ്തമായ ലെവിയിലെ സ്‌കി റിസോര്‍ട്ടില്‍ നിന്നുള്ള ബാല്‍ക്കണി കാഴ്ച്ച തരിണിയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ''എന്റെ ക്രൂവിനൊപ്പം  അവധിക്കാലം സ്ലിഗിംഗ്...'' എന്ന ക്യാപ്ഷനൊപ്പമാണ് കാളിദാസ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മഞ്ഞുപുതച്ച ചുറ്റുപാടില്‍ ഇവര്‍ 6 പേരും പരസ്പരം ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണ് കാളിദാസ് പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ കണ്ട് മിഥുനം വൈബ് എന്നാണ് തമാശരൂപേണ ചില ആരാധകര്‍ കമന്റുകളില്‍ കുറിക്കുന്നത്.  

ഗുരുവായൂരില്‍ വെച്ചായിരുന്നു കാളിദാസിന്റെയും താരിണിയുടേയും വിവാഹം. മറ്റ് ചടങ്ങുകളെല്ലാം ചെന്നൈയിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. പ്രണയവിവാഹത്തിലൂടെയാണ് കാളിദാസും തരിണിയും ഒന്നിച്ചത്. ചക്കിയാണ് ഇതേക്കുറിച്ച് ആദ്യം വീട്ടുകാരോടു പറഞ്ഞത്. അതിനിടെയാണ് കണ്ണന്‍ മുംബൈയിലേക്ക് പോയത്. തരിണിയുടെ റാംപ് വാക്ക് കാണാനും പ്രോത്സാഹിപ്പിക്കുവാനും ആയിരുന്നു കണ്ണന്‍ പോയത്. അതിന് ശേഷമായാണ് ഇങ്ങനെയൊരു ബന്ധത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞതും, തരിണിയേയും കൂട്ടി വീട്ടിലേക്ക് വരികയായിരുന്നു. മക്കളുടെ ഇഷ്ടം മനസിലാക്കി കൂടെ നില്‍ക്കുകയായിരുന്നു ജയറാമും പാര്‍വതിയും. ചക്കിയുടേത് കഴിഞ്ഞ് അടുത്തതായി കാളിയുടെ വിവാഹം എന്ന് ഇരുവരും പറഞ്ഞിരുന്നു.

നിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ താരു ഈ കുടുംബത്തിലെ അംഗമായതാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. വര്‍ഷങ്ങളായി മനസിലേറ്റിയ സ്വപ്നമാണ് ഇത്. മാതാപിതാക്കളെന്ന നിലയില്‍ ഞങ്ങളൊരുപാട് ആഗ്രഹിച്ചതാണ് ഇത്. അതാണ് ഇമോഷണലായതെന്നും ജയറാം തുറന്നുപറഞ്ഞിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. കാളിദാസും ഇന്‍സ്റ്റഗ്രാമിലൂടെയായി വിശേഷങ്ങള്‍ പങ്കിടുന്നുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു മാളവികയുടെ വിവാഹം. ഇനി വൈകാതെ തന്നെ കാളിദാസിന്റെ വിവാഹം ഉണ്ടാവുമെന്ന് ജയറാം വ്യക്തമാക്കിയിരുന്നു. മക്കളുടെ വിവാഹം കഴിഞ്ഞ് കുടുംബത്തിലേക്ക് രണ്ടുപേര്‍ കൂടി എത്തിയതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരുന്നു.

ജയറാമിന്റെ മകനായ കാളിദാസ് ചെറുപ്പം മുതലേ അഭിനയത്തില്‍ തിളങ്ങിയിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു അന്ന്്. ഭാവിയിലും താരപുത്രന്‍ സിനിമയില്‍ തിരിച്ചെത്തിയേക്കുമെന്ന് അന്നേ ആരാധകര്‍ വിലയിരുത്തിയിരുന്നു. പൂമരം എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസ് നായകനായത്. മലയാളത്തില്‍ മാത്രമല്ല തമിഴില്‍ നിന്നുള്ള അവസരങ്ങളും കാളിദാസിന് ലഭിച്ചിരുന്നു. അഭിനയം മാത്രമല്ല അച്ഛനെപ്പോലെ മിമിക്രിയിലും കണ്ണന്‍ കഴിവ് തെളിയിച്ചിരുന്നു. അവാര്‍ഡ് വേദികളിലൂടെയായി മിമിക്രിയിലെ കഴിവും കാളിദാസന്‍ പുറത്തെടുത്തിരുന്നു.

 

jayaram family in finland

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES