മകരവിളക്ക് ദര്‍ശിക്കാന്‍ തമിഴ് സിനിമതാരം ജയം രവി ശബരിമലയിലെത്തി. കടുത്ത അയ്യപ്പ ഭക്തനായ ജയം രവി 2018ലെ സിനിമ വിജയങ്ങള്‍ക്ക് നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയത് എന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് കാണാന്‍ എത്തുന്നത്.
സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നതെന്ന് ജയം രവി പറയുന്നു. മലയാളികള്‍ തന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് ഉടന്‍ തന്നെ മലയാള സിനിമയുടെ ഭാഗമാകുമെന്നും ജയം രവി വ്യക്തമാക്കി. പ്രശാന്ത് നായര്‍ ഐ.എ.എസും ജയം രവിയോടൊപ്പമുണ്ട്. ജയംരവിയോടൊപ്പം പ്രശാന്ത് നായര്‍ പങ്കുവെച്ച സെല്‍ഫി ഫേസ്ബുക്കില്‍ അടക്കം വൈറലായിരുന്നു.