ജയലളിതയായി രമ്യ കൃഷ്ണന്‍ എം.ജി.ആറാകാന്‍ ഇന്ദ്രജിത്തും; പുരള്‍ച്ചി തലൈവിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനൊരുങ്ങി ഗൗതം മേനോന്‍
അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും സിനിമാ താരവുമായ ജയലളിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കാനൊരുങ്ങി പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്‍. എം ജി ആര്‍ ആയി വേഷമിടാന്‍ ഇന്ദ്രജിത്ത് എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ ജയലളിതയായി രമ്യ കൃഷ്ണന്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ജയലളിതയുടെ സംഭവ ബഹുലമായ ജീവിതം ഒരു വെബ് സീരീസ് ആയി ഇറക്കാനാണ് പദ്ധതി.
എന്നാല്‍ നിത്യാ മേനോനെ പ്രധാന റോളിലെത്തിച്ച് ജയലളിതയുടെ ബയോപിക്ക് അരങ്ങിലൊരുങ്ങുന്നുണ്ട്്. ഇതിന്റെ ചിത്രീകരണം ആ്‌രരംഭിച്ചതായിട്ടാണ് സൂചന. ജയലളിതയുടെ ജീവിതം ആസ്പദമാക്കി പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി അയണ്‍ ലേഡി'. നിത്യ മേനോന്‍ നായികയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ടിരുന്നു. ജയലളിതയുടെ രണ്ടാം ചരമ വാര്‍ഷികമായ ഡിസംബര്‍ 5നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്.