Latest News

രജനികാന്തിന്റെ 'ജയിലറി'ന്റെ പേരിനെ ചൊല്ലി വിവാദം;ആദ്യം രജിസ്റ്റര്‍ ചെയ്തത് ധ്യാന്‍ ചിത്രം; പേര് മാറ്റണം എന്ന ആവശ്യവുമായി ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

Malayalilife
 രജനികാന്തിന്റെ 'ജയിലറി'ന്റെ പേരിനെ ചൊല്ലി വിവാദം;ആദ്യം രജിസ്റ്റര്‍ ചെയ്തത് ധ്യാന്‍ ചിത്രം; പേര് മാറ്റണം എന്ന ആവശ്യവുമായി ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം വന്‍ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്. രജനികാന്തിന് ഒപ്പം മോഹന്‍ലാലും എത്തുന്നു എന്ന പ്രത്യേകത കൊണ്ട് വന്‍ പ്രതീക്ഷയാണ് ചിത്രത്തിന് മേല്‍ മലയാളികള്‍ക്ക് ഇടയിലും ഉള്ളത്.

എന്നാല്‍ ഇപ്പോഴിത രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി എത്തുകയാണ് മലയാള സിനിമ സംവിധായകന്‍.ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി മലയാളത്തിലും ജയിലര്‍ എന്ന ചിത്രം ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തിന്റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ ആണ് രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി വേഷമിടുന്ന ചിത്രത്തിനാണ് 'ജയിലര്‍' എന്ന പേര് ആദ്യം രജിസ്റ്റര്‍ ചെയ്തതെന്നാണ് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2021 ഓഗസ്റ്റ് 21ന് കേരള ഫിലിം ചേമ്പറില്‍ ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തതാണ് 'ജയിലര്‍' എന്ന പേര്. എന്നാല്‍ രജനികാന്ത് നായകനാകുന്ന 'ജയിലറെ'ന്ന സിനിമ അവര്‍ രജിസ്റ്റര്‍ ചെയ്യുന്നത് 2022ലാണ് എന്നും സക്കീര്‍ മഠത്തില്‍ പറയുന്നു.

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി താന്‍ സംവിധാനം ചെയ്തിരിക്കുന്ന ഞങ്ങളുടെ ജയിലര്‍ ഓഗസ്റ്റില്‍ റിലീസ് ചെയ്യാമെന്നാണ് ആലോചിച്ചത്. എന്നാല്‍ രജനികാന്ത് നായകനാകുന്ന 'ജയിലര്‍' എന്ന സിനിമ ഓഗസ്റ്റ് 10ന് റിലീസ് അനൗണ്‍സ് ചെയ്തിരിക്കുകയാണ്.

ഇതോടെ തങ്ങള്‍ നോട്ടീസ് അയക്കുകയായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. കേരളത്തിലെങ്കിലും ഞങ്ങളുടെ പേര് ഉപയോഗിക്കരുതെന്നാണ് തങ്ങള്‍ വ്യക്തമാക്കിയത് എന്നും സംവിധായകന്‍ പറയുന്നു.

കേരളം ചെറിയ ഇന്‍ഡസ്ട്രിയാണ്. രജനികാന്ത് ചിത്രത്തില്‍ മോഹന്‍ലാല്‍ എന്ന നടനുമുള്ളതിനാല്‍ മലയാള സിനിമയില്‍ 'ജയിലര്‍' എന്ന പേരിന് പിന്നീട് സ്‌കോപ്പില്ല. രജനികാന്തിന്റെ ജയിലര്‍ വേള്‍ഡ് വൈഡ് റിലീസാകുന്ന സിനിമയാണ് അത്. അതുകൊണ്ട് കേരളത്തില്‍ ആ പേര് ഉപയോഗിക്കരുത് എന്നായിരുന്നു തങ്ങളുടെ ആവശ്യം.

പക്ഷേ അതിന് അവര്‍ മറുപടി അയച്ചത് കോര്‍പറേറ്റ് സ്ഥാപനമായതുകൊണ്ട് അവര്‍ക്ക് പേര് മാറ്റാനാകില്ല എന്നാണ്. ഞങ്ങളുടെ പേര് മാറ്റണം എന്ന് പറഞ്ഞ് അവര്‍ വക്കീല്‍ നോട്ടീസുമയച്ചു. അങ്ങനെ ഒരു പ്രതിസന്ധിയിലാണ് ഇപ്പോഴുള്ളത് എന്നാണ് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ വ്യക്തമാക്കുന്നത്.

Read more topics: # ജയിലര്‍
jailer name clashes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES