ഭഗവതി എന്ന ചിത്രത്തില്‍ വിജയ് യുടെ അനിയനായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ജയ്. തുടര്‍ന്ന് 28, ഗോവ, സുബ്രഹ്മണ്യപുരം, എങ്കേയും എപ്പോതും തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്റസ്ട്രിയില്‍ തന്റേതായ ഇടം നേടിയെടുത്തു. മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തയ നടന്, കേരളത്തിനും ഏറെ സുപരിചിതനാണ്
ഇപ്പോള്‍ ജയ് പങ്കുവച്ചൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. നടി പ്രഗ്യനാഗ്രയ്ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞോ എന്ന സംശയം ഉയര്‍ന്നിരിക്കുന്നത്.'ദൈവത്തിന്റെ അനുഗ്രഹത്താല്‍ പുതിയ ജീവിതം ആരംഭിക്കുന്നു' എന്ന് ക്യാപ്ഷനോടെ പ്രഗ്യ പങ്കുവച്ച ചിത്രം ജയ് സ്റ്റോറിയാക്കുകയായിരുന്നു. ഇതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.ഇരുവരുടെ കൈയിലും പാസ്പോര്‍ട്ടുമുണ്ട്. പ്രഗ്യയുടെ കഴുത്തില്‍ താലിമാലയും കാണാം. എന്നാല്‍ ഇത് സിനിമ ചിത്രീകരണമാണോ എന്ന സംശയവും ഉയരുന്നുണ്ട്.
കറൂപ്പാര് നഗരം എന്ന ചിത്രമാണ് ജയിയുടെതായി അവസാനം എത്തിയ ചിത്രം. അതേ സമയം നയന്‍താരയുടെ വിവാദമായ ചിത്രം അന്നപൂര്ണിയിലും ജയ് പ്രധാന വേഷം ചെയ്തിരുന്നു.മലയാളത്തില്‍ ധ്യാന്‍ ശ്രീനിവാസന് നായകനായ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ നടിയാണ് പ്രജ്ഞാ നഗ്ര.