മലയാള സിനിമയുടെ ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാർ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുൻപിൽ. ഈ വർഷത്തെ സംസ്ഥാന അവാർഡ് സ്വന്തമാക്കിയ 'ഒരു ഞായറാഴ്ച്ച' എന്ന സിനിമയുടെ നിർമ്മതാവ് ശരത് ചന്ദ്രൻ് (ചന്ദ് ക്രിയേഷൻ) നിർമ്മിച്ച് സംവിധാനം ചെയ്യുന്ന 'കബീറിന്റെ ദിവസങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ പ്രിയനടൻ തിരിച്ചെത്തുന്നത്. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ജഗതി ഇരിക്കുന്ന ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
2012 ൽ ഉണ്ടായ കാർ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റിരുന്നു. തുടർന്ന് കഴിഞ്ഞ 7 വർഷങ്ങളായി അദ്ദേഹം ചികിത്സയിൽ തുടരുകയാണ്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് അദ്ദേഹം വീണ്ടും ഫ്രെയിമിൽ വരുന്നത്. എം പത്മകുമാറിന്റെ തിരുവമ്പാടി തമ്പാന്റെ സെറ്റിൽ നിന്ന് അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ഇടപ്പാതിയുടെ സെറ്റിലേയ്ക്ക് പോകവെയായിരുന്നു അപകടം സംഭവിക്കുന്നത്.
കബീറിന്റെ ദിവസങ്ങളുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ശ്രീകുമാർ പി. കെയാണ്. ജയറാം കൈലാസ് (പ്രൊജെക്ട് ഡിസൈനർ ) ക്യാമറ ഉദയൻ അമ്പാടി . ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാർഗവൻ .ചിത്രത്തിൽ ജഗതിയോടൊപ്പം മുരളി ചന്ദ് ,ഭരത് ,റേച്ചൽ ഡേവിസ് ,ആദിയ പ്രസാദ് ,സുധീർ കരമന ,മേജർ രവി ,ബിജുക്കുട്ടൻ ,കൈലാഷ് ,പത്മരാജൻ രതീഷ് ,നോബി ,താരകല്യാൺ സോനാ നായർ, ജിലു ജോസഫ് എന്നിവർ അഭിനയിക്കുന്നു.
ഗാനരചന ഹരിനാരായണൻ , സംഗീതം എം ജയചന്ദ്രൻ , അൽഫോൻസ് ജോസഫ് ,അനിത ഷെയ്ഖ്. മേക്കപ്പ് സജി കാട്ടാക്കട. എഡിറ്റർ സുജിത് സഹദേവ്. ആർട് സതീഷ് , കോസ്റ്റ്യൂം സുഹാസ് , പ്രൊഡക് ഷൻ എക്സിക്യൂട്ടീവ് സജയൻ , സ്റ്റിൽ ഷുമൈനസ് . ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.