Latest News

52 ലക്ഷം രൂപ വിലയുള്ള കുതിര; ഒന്‍പതു ലക്ഷം രൂപയുടെ പേര്‍ഷ്യന്‍ പൂച്ച തുടങ്ങി പത്തുകോടി രൂപയുടെ സമ്മാനങ്ങള്‍; 200 കോടി തട്ടിപ്പ് കേസിൽ വിമാനത്താവളത്തില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ തടഞ്ഞ് വെച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍

Malayalilife
52 ലക്ഷം രൂപ വിലയുള്ള കുതിര; ഒന്‍പതു ലക്ഷം രൂപയുടെ പേര്‍ഷ്യന്‍ പൂച്ച തുടങ്ങി പത്തുകോടി രൂപയുടെ സമ്മാനങ്ങള്‍; 200 കോടി തട്ടിപ്പ് കേസിൽ വിമാനത്താവളത്തില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ തടഞ്ഞ് വെച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍

ബോളിവുഡില്‍ ഏവർക്കും സുപരിചിതയായ നടിയാണ്  ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിക്കാനും താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടിയെ മുംബൈ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടിക്കെതിരെ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍  ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് നടപടി.

 ജാക്വിലിന്‍ വിമാനത്താവളത്തിൽ ദുബായില്‍ ഒരു ഷോയില്‍ പങ്കെടുക്കാന്‍ പോകാനായിരുന്നു എത്തിയിരുന്നത്. താരത്തെ ചോദ്യം ചെയ്യലിനായി ഡല്‍ഹിയില്‍ കൊണ്ടുവരുമെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. സുകേഷ് ചന്ദ്രശേഖറിനും കൂട്ടാളികള്‍ക്കുമെതിരെ ഇ.ഡി. ഡല്‍ഹി കോടതിയില്‍  200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

 ഒരു ബിസിനസുകാരന്റെ ഭാര്യയുടെ പക്കല്‍നിന്ന് 200 കോടിരൂപ തിഹാര്‍ ജയിലില്‍ കഴിയവേ തട്ടിയെടുത്തു എന്നാണ് കേസ്.  ഇഡി ഇതിനോടകം തന്നെ സുകേഷ് ചന്ദ്രശേഖറും ജാക്വിലിനുമായി സാമ്ബത്തിക ഇടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. 52 ലക്ഷം രൂപ വിലയുള്ള കുതിര, ഒന്‍പതു ലക്ഷം രൂപയുടെ പേര്‍ഷ്യന്‍ പൂച്ച തുടങ്ങി പത്തുകോടി രൂപയുടെ സമ്മാനങ്ങള്‍ സുകേഷ് ജാക്വിലിന് നല്‍കിയിട്ടുണ്ടെന്ന് ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

നടിയെ ഇനിയും ചോദ്യം ചെയ്യലിനായി സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുന്നതിനാല്‍  വിളിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. ജാക്വിലിനെ കൂടാതെ നടി നോറ ഫത്തേഹിയുടെയും പേര് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവരെ ഇതിനകം ചോദ്യം ചെയ്തിരുന്നു.

jacquilin fernadez under the custody of ED

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES