സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത മുന്‍ അര്‍ജന്റീനിയന്‍ സുന്ദരിയും നടിയുമായ ജാക്വിലിന് കാരിയേരിക്ക് ദാരുണാന്ത്യം. സര്‍ജറിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം രക്തം കട്ടപിടിക്കുകയും നടിയുടെ ആരോഗ്യനില വഷളായി മരിക്കുകയുമായിരുന്നു.
കാലിഫോര്‍ണിയയിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ സിനിമയിലെ നിറ സാനിധ്യമായിരുന്നു ജാക്വലിന് കാരിയേരി. പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.
ശ്വാസതടസത്തെ തുടര്‍ന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വലിന്. മരണ സമയത്ത് ജാക്വലിന്റെ മക്കളായ ക്ലോയും ജൂലിയനും ആശുപത്രിയിലുണ്ടായിരുന്നു എന്നാണ് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.