ആര്‍ കെ അജയകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇസാക്കിന്റെ ഇതിഹാസത്തിന്റെ രസകരമായ ടീസര്‍ റിലീസ് ചെയ്ത് അണിയറപ്രവര്‍ത്തകര്‍.
സസ്‌പെന്‍സ് നിറച്ച ഒരു ഹൊറര്‍ ചിത്രമാണ് ഇതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍
എന്നാല്‍ ഇസാക്കിന്റെ ഇതിഹാസം നര്‍മ്മരസപ്രധാനമാണ് ചിത്രമെന്ന് സംവിധായകന്‍ ആര്‍ കെ അജയകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തു വിട്ടിരുന്നു.ഭഗത് മാനുവലാണ് ഇസാക്കിന്റെ ഇതിഹാസത്തിലെ നായകന്‍.
സിദ്ദിഖ്, അശോകന്‍, പോളി വില്‍സണ്‍, ഗീതാ വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഉമാ മഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുഭാഷ് കൂട്ടിക്കല്‍, ആര്‍ കെ അജയകുമാര്‍ എന്നിവരുടെതാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്.