ബോളിവുഡ് നടി ഇലിയാന ഡിക്രൂസ് തന്റെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇതുവരെ കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ആദ്യമായി തന്റെ കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇലിയാന.
അവ്യക്തമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ഗര്‍ഭകാലത്തെ തന്റെ അനുഭവങ്ങളാണ് താരം പോസ്റ്റില്‍ കുറിക്കുന്നത്. തളര്‍ന്നുപോകുന്ന സമയത്ത് തനിക്ക് ധൈര്യം തരുന്നത് കാമുകനാണ് എന്നാണ് ഇലിയാന കുറിക്കുന്നത്. തന്റെ കണ്ണീര്‍ തുടക്കുകയും തമാശ പറഞ്ഞ് ചിരിപ്പിക്കുകയും ചെയ്യും എന്നുമാണ് താരം കുറിച്ചത്.
ഇലിയാനയുടെ കുറിപ്പ്
ഗര്‍ഭിണിയാവുക എന്നത് മനോഹരമായ അനുഗ്രഹമാണ്. ഇങ്ങനെയൊരു അനുഭവം എന്റെ ജീവിതത്തിലുണ്ടാകുമെന്ന് കരുതിയിരുന്നില്ല. അതിനാല്‍ ഈ യാത്രയെ തന്നെ ഭാഗ്യമായാണ് ഞാന്‍ കാണക്കാക്കുന്നത്. നമ്മുടെ ഉളളില്‍ വളരുന്ന ജീവനെക്കുറിച്ച് എങ്ങനെ വിവരിക്കണം എന്നുപോലും എനിക്കറിയില്ല. കൂടുതല്‍ സമയവും എന്റെ വയര്‍ വികസിച്ചുവരുന്നതുകൊണ്ട് നിന്നെ ഉടന്‍ കാണാനാകുമെന്ന പ്രതീക്ഷയില്‍ ഏറെ സന്തോഷത്തിലായിരിക്കും.
>എന്നാല്‍ ചില ദിവസങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതായിരിക്കും. ഒരുപാട് കഷ്ടപ്പെട്ടു. എന്റെ പ്രതീക്ഷകളെയെല്ലാം നശിപ്പിക്കും. അവസാനം കണ്ണീരും കുറ്റബോധവുമാകും. എന്റെ തലയ്ക്കുളളിലെ ശബ്ദം എന്നെ തകര്‍ത്തുകളയും. ചിലസമയങ്ങളില്‍ ചെറിയ കാര്യങ്ങളില്‍ കരയാത്തതില്‍ എനിക്ക് കൃതജ്ഞത തോന്നും. ഞാന്‍ കുരുത്തുളളവളാകണം. കരുത്തില്ലാത്തവളാണെങ്കില്‍ ഞാന്‍ എങ്ങനെ അമ്മയാകും. ഞാന്‍ എങ്ങനെയുളള അമ്മയാകും എന്നെനിക്ക് അറിയില്ല. ഈ കുഞ്ഞ് മനുഷ്യനെ എനിക്കേറെ ഇഷ്ടമാണ് എന്നു മാത്രമേ എനിക്കറിയൂ. ഇപ്പോള്‍ എനിക്ക് തോന്നുന്നത് അത് മതി എന്നാണ്.
എനിക്ക് എന്നോട് തന്നെ കരുണ തോന്നാത്ത ദിവസങ്ങളില്‍ ഈ മനുഷ്യനാണ് എനിക്ക് ധൈര്യം നല്‍കുന്നത്. ഞാന്‍ തളര്‍ന്നു തുടങ്ങുന്നു എന്ന് മനസ്സിലായാല്‍ എന്നെ ചേര്‍ത്തുപിടിക്കും. കണ്ണീര്‍ തുടച്ചുമാറ്റും. എന്നെ ചിരിപ്പിക്കാന്‍ തമാശകള്‍ പറയും. അല്ലെങ്കില്‍ എന്റെ മനസ്സ് അറിഞ്ഞ് എന്നെ ആലിംഗനം ചെയ്യും. ആ നിമിഷത്തില്‍ എനിക്ക് വേണ്ടത് അതായിരിക്കും. എല്ലാം അത്ര പ്രശ്നമായി തോന്നാറില്ല.