Latest News

വെയിലത്ത് ഇറങ്ങിയാല്‍ കറുത്ത് പോകുമെന്ന അമ്മയുടെ ഉപദേശത്തോട് മുഖം തിരിച്ച് ഇല്യാന; ബിക്കിനിയണിഞ്ഞ് വെയില്‍ കൊള്ളുന്ന ചിത്രം പോസ്റ്റ് ചെയ്ത് നടി; ഏറ്റെടുത്ത് ആരാധകരും

Malayalilife
വെയിലത്ത് ഇറങ്ങിയാല്‍ കറുത്ത് പോകുമെന്ന അമ്മയുടെ ഉപദേശത്തോട് മുഖം തിരിച്ച് ഇല്യാന; ബിക്കിനിയണിഞ്ഞ് വെയില്‍ കൊള്ളുന്ന ചിത്രം പോസ്റ്റ് ചെയ്ത് നടി; ഏറ്റെടുത്ത് ആരാധകരും

തെന്നിന്ത്യയിലെ മുന്‍നിര നായികനടിയാണ് ഇല്യാന ഡിക്രൂസ് ബോളിവുഡിലും ചുവടുറപ്പിച്ച് കഴിഞ്ഞു. രണ്‍ബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ക്കൊപ്പം ബര്‍ഫിഎന്ന ചിത്രത്തിലൂടെയാണ് ഇല്യാന ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. ഗ്ലാമര്‍ റോളുകളോട് മടികാണിയ്ക്കാത്ത താരം സോഷ്യല്‍മീഡിയ വഴിയും  തന്റെ ഗ്ലാമര്‍ തുറന്ന് കാട്ടാറുണ്ട്.

നീന്തല്‍ വസ്ത്രങ്ങളിലാണ് ഇല്യാന കൂടുതലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുക. പതിവ് തെറ്റാതെ കഴിഞ്ഞ ദിവസം നടി പങ്ക് വച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ബിക്കിനി വസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോയാണ് ഇലിയാന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ അമ്മ തന്നെ വെയിലത്തിറങ്ങിയാല്‍ കറുത്ത് പോകും എന്ന് ഉപദേശിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ കുഴപ്പമില്ല എന്നും ഇല്യാന തന്റെ പോസ്റ്റിന് കീഴെ കുറിച്ചിട്ടുണ്ട്. അതിനെന്താ?' എന്നര്‍ത്ഥമുള്ള ഇമോജിയാണ് ഇല്യാന അമ്മയ്ക്ക് മറുപടിയായി നല്‍കുന്നത്. ഇതേ മട്ടില്‍ നിരവധി ചിത്രങ്ങളും ഇല്യാനയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കാണാം. 

അനില്‍ കപൂര്‍, ജോണ്‍ എബ്രഹാം, അര്‍ഷാദ് വാര്‍സി എന്നിവരുള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ ഒന്നിക്കുന്ന പാഗല്‍പന്തി എന്ന ചിത്രമാണ് ഇല്യാനയുടേതായി പുറത്തിറങ്ങുന്ന അടുത്ത സിനിമ. ഇതിനു ശേഷം 'ദ ബിഗ് ബുള്‍ എന്ന അഭിഷേക്ക് ബച്ചന്‍ ചിത്രത്തില്‍ ഇല്യാന ജോയിന്‍ ചെയ്യും.

ileana dcruz sunbath

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES