മലയാള സിനിമാസ്വാദകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം.ഇപ്പോളിതാ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്.
കെ.ജി.എഫ് നിര്‍മ്മാതാക്കളായ തെന്നിന്ത്യയിലെ പ്രശസ്തമായ ഹോംബാലെ ഫിലിംസ് എമ്പുരാന്റെ നിര്‍മ്മാണത്തില്‍ കൈകോര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആശിര്‍വാദ് സിനിമാസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന എമ്പുരാന്റെ ചിത്രീകരണം അടുത്തവര്‍ഷം മദ്ധ്യത്തില്‍ ആരംഭിക്കും.
കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ നിര്‍മ്മാണ കമ്പനിയാണ് ഹൊംബാളെ ഫിലിംസ്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ലൂസിഫറിന്റെ രണ്ടാം വരവ് വെറുതെ ആകില്ലെന്നാണ് സിനിമാസ്വാദകര്‍ പറയുന്നത്. എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോ?ഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന എമ്പുരാന്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും. പൂര്‍ണമായും വിദേശ രാജ്യങ്ങളാണ് എമ്പുരാന്റെ ലൊക്കേഷന്‍.
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിന്റെ തുടര്‍ ചിത്രീകരണത്തില്‍ ജനുവരിയില്‍ പൃഥ്വിരാജ് പ്രവേശിക്കും.പുതുവര്‍ഷത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്ന ആദ്യ ചിത്രമാണ് സലാര്‍. ശ്രുതി ഹാസന്‍ നായികയാകുന്ന സലാറില്‍ പൃഥ്വിരാജ് പ്രധാന വേഷത്തിലാണ് എത്തുന്നത്.
സലാര്‍ പൂര്‍ത്തിയായശേഷം എമ്പുരാന്റെ ജോലികളിലേക്ക് പ്രവേശിക്കാനാണ് പൃഥ്വിരാജിന്റെ തീരുമാനം. ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനിലേക്ക് മോഹന്‍ലാലിന് പ്രവേശിക്കണം.മോഹന്‍ലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് പി. എസ്. റഫീക്ക് രചന നിര്‍വഹിക്കുന്നു. മലൈക്കോട്ടൈ വാലിബന്‍ പൂര്‍ത്തിയായശേഷം ബറോസിന്റെ റിലീസ് പ്രവര്‍ത്തനങ്ങളിലേക്ക് മുഴുകാനാണ് മോഹന്‍ലാലിന്റെ തീരുമാനം. ത്രിമാന ചിത്രമായി ഒരുങ്ങുന്ന ബറോസ് മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.