Latest News

ചിരിപ്പിച്ച് കൊല്ലാന്‍ ആന്‍ ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്‌റ്റോറി; ട്രെയിലര്‍ പുറത്തുവിട്ടത് മഞ്ജുവാര്യര്‍; ഹരിശ്രീ അശോകന്റെ കന്നി സംവിധാനം നിരാശപ്പെടുത്തില്ലെന്ന് പ്രേക്ഷകരും

Malayalilife
ചിരിപ്പിച്ച് കൊല്ലാന്‍ ആന്‍ ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്‌റ്റോറി; ട്രെയിലര്‍ പുറത്തുവിട്ടത് മഞ്ജുവാര്യര്‍; ഹരിശ്രീ അശോകന്റെ കന്നി സംവിധാനം നിരാശപ്പെടുത്തില്ലെന്ന് പ്രേക്ഷകരും

രിശ്രീ അശോകന്റെ കന്നി സംവിധാനത്തിലെത്തുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടി മഞ്ജു വാര്യറാണ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തു വിട്ടത്. വരാനിരിക്കുന്നത് ഒരു നല്ല കോമഡി ചിത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഹരിശ്രീ അശോകന്‍ സംവിധായകനാകുന്ന ആദ്യ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതയാവില്ലെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നു.

തികച്ചും ഒരു ഫാമിലി കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ്. നന്ദു, രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക്, അശ്വിന്‍ ജോസ്, മനോജ് കെ.ജയന്‍, ടിനി ടോം, സൗബിന്‍ ഷാഹീര്‍, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, ബൈജു സന്തോഷ്, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

രഞ്ജിത്ത്, എബെന്‍, സുനീഷ് എന്നിവര്‍ തിരക്കഥ എഴുതിയ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ബി.കെ ഹരിനാരായണന്‍, വിനായകന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.

 

hari sree ashokan movie international local story trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES