ജൂനിയര്‍ ഖുശ്ബു എന്ന വിളിപ്പേരോടെ തമിഴ് സിനിമാ ലോകത്തേക്ക് കടന്ന നടിയാണ് ഹന്‍സിക മോട്ടുവാണി. ബാലതാരമായി ഹിന്ദി സിനിമകളിലൂടെയാണ് ഹന്‍സിക അരങ്ങേറ്റം കുറിച്ചത്. നായികയായി തുടക്കം കുറിച്ചത് തെലുങ്കിലും. എന്നാല്‍ ഒരു നടിയെന്ന നിലയില്‍ ഹന്‍സികയ്ക്ക് മൈലേജ് കിട്ടിയത് തമിഴ് സിനിമാ ലോകത്താണ്. വിജയ്, സൂര്യ, ധനുഷ് അങ്ങനെ തമിഴ് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം എല്ലാം അഭിനയിച്ച നടി ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിയ്ക്കുകയാണ്.
സൊഹാലി കതൂരിയയുമായുള്ള ഹന്‍സിക മോട്ടുവാണിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും വൈറലായി. എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് ഇതെന്നാണ് ഹന്‍സിക വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞത്.
വിവാഹത്തിന് ശേഷവും ഹന്‍സിക അഭിനയത്തില്‍ സജീവമാണെങ്കിലും സെലക്ടീവാണ്. സുഹൃത്തായ സൊഹേല്‍ കതൂരിയ ആണ് ഹന്‍സികയുടെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കുന്ന താരത്തിന് നിറയെ ഫോളോവേഴ്‌സാണ് സമൂഹമാധ്യമങ്ങളിലുളളത്.അതെ സൊഹാലി കതൂരിയയുമായുള്ള ഹന്‍സിക മോട്ടുവാണിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.
ഹന്‍സികയുടെ ദാമ്പത്യ ജീവിതം ഒരു വയസ്സ് പൂര്‍ത്തിയാക്കുമ്പോള്‍ നടിയുടെ വിവാഹത്തോട് സംബന്ധിച്ച് പുറത്തുവന്ന പലതരം ഗോസിപ്പുകളും വീണ്ടും വൈറാവാന്‍ തുടങ്ങി. പതിവ് പോലെ പല പ്രണയ ഗോസിപ്പുകളും നേരത്തെ നടിയുടെ പേരിലുണ്ടായിരുന്നു. ചിമ്പുവിനൊപ്പമുള്ള ബന്ധം വിവാഹം വരെ എത്തി മുടങ്ങിപ്പോയതാണ്.
വിവാഹം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ചെയ്തിരുന്നു. വിവാഹത്തിന് ശേഷവും ഹന്‍സിക അഭിനയത്തില്‍ സജീവമാണെങ്കിലും സെലക്ടീവാണ്.