സോഷ്യല്‍മീഡിയയിലെ താരമായി മാറിയ ഹനാന്‍ ബിഗ്ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ഥിയായും എത്തിയിരുന്നു. എന്നാല്‍ ഷോയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താരം ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പുറത്തുപോവേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ തന്റെ സ്വപ്നം സഫലമാക്കിയ സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് ഹനാന്‍. ഹനാന്‍ സ്വന്തമായി എഴുതി ഈണം നല്‍കിയ കവിത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അത് യാഥാര്‍ഥ്യമാക്കിയതിന് ഗോപി സുന്ദറിന് നന്ദി അറിയിച്ചിരിക്കുകയാണ് ഹനാന്‍.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഞാന്‍ ഈണം നല്‍കി എഴുതിയ ഒരു കവിത ലോകം കേള്‍ക്കണം എന്നത്. ഇന്നലെ ആ മനോഹരമായ സ്വപ്നം പൂവണിഞ്ഞു. എന്റെ ആ സ്വപ്നങ്ങള്‍ക്ക് കൂടെ നിന്ന ആളാണ് ചേട്ടന്‍. ഇത്രയും ഭംഗി ആയി എന്റെ പാട്ട് പുറത്ത് ഇറങ്ങിയതില്‍ സന്തോഷം എന്നാണ് ഹനാന്‍ കുറിച്ചത്.
ഈ പാട്ട് റെക്കോര്‍ഡ് ചെയ്തതും മിക്സിംഗ് വര്‍ക് എല്ലാം ചെയ്തത് ഒറ്റ രാത്രി കൊണ്ടാണെന്നും, ഒരു ദിവസം കൊണ്ട് വര്‍ക് ചെയ്യാം എന്ന് ഗോപി ചേട്ടന്‍ സമ്മതിച്ചത് എന്റെ ഭാഗ്യമാണെന്നും ഹനാന്‍ പറഞ്ഞു. ഗോപി ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും ലവ് യൂ സോ മച്ച് എന്നും പറഞ്ഞാണ് ഹനാന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.