Latest News

ഇന്ത്യന്‍സേനയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമാക്കിയ ഉറിയ്ക്ക് നികുതിയിളവ് നല്‍കി യു.പി സര്‍ക്കാര്‍; ചിത്രത്തെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി യോഗി ആദിത്യനാഥ്; റിലീസ് ചെയ്ത് 17 ദിവസത്തിനുള്ളില്‍ 157 കോടി നേടി ബോളിവുഡ് റെക്കോര്‍ഡ് തിരുത്തി ചിത്രം

Malayalilife
ഇന്ത്യന്‍സേനയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമാക്കിയ ഉറിയ്ക്ക് നികുതിയിളവ് നല്‍കി യു.പി സര്‍ക്കാര്‍;  ചിത്രത്തെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി യോഗി ആദിത്യനാഥ്; റിലീസ് ചെയ്ത് 17 ദിവസത്തിനുള്ളില്‍ 157 കോടി നേടി ബോളിവുഡ് റെക്കോര്‍ഡ് തിരുത്തി ചിത്രം

ത്തര്‍പ്രദേശില്‍ ഉറി ചിത്രത്തിന് നികുതി ഇളവ് നല്‍കി മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്. വിക്കി കൗശാല്‍, യാമി ഗൗതം എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉറിയെ ജി.എസ്.ടി. മുക്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് മുഖ്യപ്രമേയമാക്കി നിര്‍മിച്ച ഉറി മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ്. ഉറിയുടെ നികുതി ഇളവ് സംബന്ധിച്ച് പ്രയാഗ്രാജില്‍ നടന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് പ്രഖ്യാപനം ഉണ്ടായത്.

റിലീസ് ചെയ്ത് 17 ദിവസത്തിനുള്ളില്‍ 157.38 കോടി രൂപയാണ് ഉറി കളക്ഷന്‍ ഇനത്തില്‍ നേടിയിരിക്കുന്നത്. ജമ്മു കാശ്മീരിനടുത്ത ഉറി പട്ടണത്തില്‍ 2016ല്‍ നടന്ന സൈനിക ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവുമാണ് ചിത്രത്തിന് പ്രമേയം. ആദിത്യ ധാര്‍ ആണ് സംവിധാനം.

വിമര്‍ശകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രമാണ് ഉറി. ചിത്രത്തിലെ 'ഹൗ ഈസ് ദി ജോഷ്' എന്ന പഞ്ച് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയില്‍ നടന്ന ഇന്ത്യന്‍ സിനിമയുടെ ദേശീയ മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രയോഗിക്കുകയുണ്ടായി. ബോളിവുഡ് സിനിമയില്‍ ഒരു പ്രത്യേകതരം കഥാവതരമായാണ് യുദ്ധ സിനിമയായ ഉറി പ്രദര്‍ശനത്തിനെത്തിയത്.

നികുതി ഇളവ് വന്നതോട് കൂടി 100 രൂപയ്ക്കു മേല്‍ വില വരുന്ന ടിക്കറ്റുകള്‍ക്കു ഈടാക്കിയിരുന്ന 18 ശതമാനം നികുതിയില്‍ കേവലം ഒന്‍പത് ശതമാനം നികുതി മാത്രം ഒടുക്കിയാല്‍ മതിയാവും. 100 താഴെ വില വരുന്ന ടിക്കറ്റുകള്‍ക്ക് 12 നു പകരം ആറ് ശതമാനം നികുതി കൊടുത്താല്‍ മതി. റോണി സ്‌ക്രൂവാലയാണ് നിര്‍മ്മാതാവ്.

gst exemption for uri movie in uttarpradesh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES