അഞ്ചു മാസം മുമ്പാണ് സീരിയല്‍ നടി ഗോപികാ ചന്ദ്രന്‍ വിവാഹിതയായത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മാംഗല്യം തന്തുനാനേന എന്ന സീരിയലിലൂടെ കഴിഞ്ഞ ഒരു വര്‍ഷമായി മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന ഗോപിക വിവാഹശേഷവും അഭിനയരംഗത്ത് തുടര്‍ന്നിരുന്നു. അതേറെ റിസ്‌ക് എടുത്തു കൂടിയായിരുന്നു അഭിനയിക്കാനെത്തിയത്. കാരണം, വിവാഹ ശേഷം ഭര്‍ത്താവ് വരുണ്‍ ദേവിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോയ ഗോപിക ഇടയ്ക്ക് അവിടെ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയാണ് മിനിസ്‌ക്രീനില്‍ സജീവമായത്. എന്നാലിപ്പോഴിതാ, ഇനിയും തനിക്ക് അങ്ങനെ തുടരാന്‍ സാധിക്കാത്തതിനാല്‍ പൂര്‍ണമായും അഭിനയം ഉപേക്ഷിച്ച് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കാന്‍ ഒരുങ്ങുകയാണെന്ന് ലൈവില്‍ വ്യക്തമാക്കിയിരിക്കുകയാണ് നടി.
തുടര്‍ന്ന് പരമ്പരയില്‍ നിധിയായി എത്തുന്ന തന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയപ്പെട്ട സഹതാരങ്ങള്‍ നല്‍കിയ യാത്രയയപ്പ് വീഡിയോയും പങ്കുവച്ച് ഗോപിക കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്: ഇനി മുതല്‍ മംഗല്യം തന്തുനാനേന സീരിയലിന്റെ ഭാഗമാകില്ലെന്ന് ഒരു നിമിഷം പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഒന്നാമതായി, നിങ്ങള്‍ എനിക്കും എന്റെ ടീമിനും നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും വളരെ നന്ദി. ഞാന്‍ അത് ശരിക്കും അഭിനന്ദിക്കുന്നു.
രണ്ടാമതായി. ഞാന്‍ സീരിയലില്‍ നിന്ന് പിന്മാറുക മാത്രമല്ല, എന്റെ അഭിനയ ജീവിതം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണ്. ഇതൊരു നീണ്ട യാത്രയായിരുന്നു, നിങ്ങളെല്ലാവരും എന്റെ എല്ലാ ഘട്ടങ്ങളിലും എന്നോടൊപ്പം ഉണ്ടായിരുന്നു, പിന്തുണയും സ്നേഹവും പ്രോത്സാഹനവും നിങ്ങള്‍ വാഗ്ദാനം ചെയ്തു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു. സ്നേഹത്തോടെയും നന്ദിയോടെയും ശ്രീഗോപിക വരുണ്‍ എന്നാണ് നടി കുറിച്ചത്. വീണ്ടും ചോദ്യങ്ങളുമായി എത്തിയതോടെയാണ് നടി ലൈവില്‍ താന്‍ ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോവുകയാണെന്നും മറ്റും വ്യക്തമാക്കിയത്.
പാലക്കാട്ടുകാരിയായ ഗോപികയുടെ വിവാഹ വാര്‍ത്ത അപ്രതീക്ഷിതമായാണ് പുറത്തു വന്നത്. ആദ്യം സീരിയല്‍ നടന്‍ വൈശാഖ് രവിയുമായി നടി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വിവാഹനിശ്ചയവും നടത്തി. എന്നാല്‍ പിന്നാലെയാണ് ഒരുമിച്ചു പോകാന്‍ സാധിക്കില്ലെന്ന വിധത്തിലേക്ക് കാര്യങ്ങളെത്തിയത്. ശേഷം ഗോപിക തന്നെയാണ് ലൈവിലെത്തി വിവാഹം ഉണ്ടാകില്ലെന്ന് അറിയിച്ചതും. പിന്നാലെയാണ് മാസങ്ങള്‍ക്കിപ്പുറം തന്റെ വിവാഹ വാര്‍ത്തയാണ് ഗോപിക ആരാധകരുമായി പങ്കുവച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഗോപികയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. താനൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോയപ്പോള്‍ ഒപ്പം നിന്നവരേയും കൂടെ ചേര്‍ത്തവരേയും മാത്രമാണ് ഗോപിക വിവാഹത്തിന് ക്ഷണിച്ചത്.
90 എംഎല്‍ എന്ന സിനിമയിലൂടെയാണ് ഗോപിക അഭിനയത്തിലേക്ക് ചുവടു വച്ചത്. പിന്നീട് മിനിസ്‌ക്രീനിലേക്ക് മാറിയ താരം സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത മാംഗല്യം തന്തുനാനേന എന്ന സീരിയലിലൂടെയാണ് മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായത്. വിവാഹനിശ്ചയം കാന്‍സലായതിനു പിന്നാലെയാണ് പ്രിയപ്പെട്ടവര്‍ ചേര്‍ന്ന് എത്രയും പെട്ട് വരുണ്‍ ദേവ് എന്ന പയ്യനെ കണ്ടെത്തിയതും വിവാഹത്തിലേക്ക് കടന്നതും. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചാണ് വരുണ്‍ ദേവ് ഗോപികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.