സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോഡ്ഫാദർ. എൻ.എൻ. പിള്ള, മുകേഷ്, കനക, ഫിലോമിന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ഈ ചിത്രം തുടർച്ചായായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ചു ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിലൊന്നായ ഗോഡ്ഫാദർ, ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.
ജഗദീഷ് എണ്ണയിട്ടുകൊണ്ട് ഓടിവന്ന് പറയുന്നു ഏടാ മാലു വരുന്നു മാലു എന്ന് പറയുന്ന സീൻ ആ സിനിമ കണ്ട ആരും മറക്കില്ല. ആ സീൻ രാവിലെ തൊട്ട് തുടങ്ങിയാലോക്കെ രണ്ട് മൂന്ന് ദിവസം എടുത്താല് തീരത്തൊള്ളൂ. ഞാന്‍ മുണ്ടില്ലാത്തതുകൊണ്ട് ബെഡ്ഷീറ്റ് ധരിച്ചാണ് നില്‍ക്കുന്നത്. ബെഡ്ഷീറ്റ് ഒരിക്കലും മുറുകത്തില്ല. പെട്ടെന്ന് ആ ബെഡ്ഷീറ്റ് അങ്ങ് ഈരിപ്പോയി. അഴിഞ്ഞുപോയപ്പോ കനക ഒരു എക്‌സപ്രഷനിട്ടു. ഞാന്‍ പെട്ടുപോയി. വീണ്ടും ബെഡ്ഷീറ്റ് എടുത്ത് മേലില്‍ കെട്ടി. അങ്ങനെ നില്‍ക്കുമ്പോ ജഗദീഷ് പെട്ടെന്ന് എനിക്ക് ഷേക്ക്ഹാന്‍ഡ് തന്നിട്ട് എനിക്ക് കണ്‍ഗ്രാജുലേഷന്‍സ് തന്നു. എന്തിനാണ് എന്ന ചോദ്യത്തിന് ഇപ്പോ ജഗദീഷ് പറഞ്ഞു. കനകയുടെ മുന്നില്‍ നീ ഡ്രസില്ലാതെ നില്‍ക്കുമെന്ന് നീ പറഞ്ഞ് ബെറ്റ് വെച്ചില്ലെ, നീ ജയിച്ചു,. സമ്മതിച്ചുതന്നെടാ എന്ന് പറഞ്ഞു. അപ്പോ കനക എന്നെ നോക്കിയിട്ട് സാര്‍ എന്ന് നീട്ടി വിളിച്ചു. ഞാൻ എനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞപ്പോൾ ജഗദീഷ് ചിരിച്ചു എന്ന് മുകേഷ് വേദിയിൽ നിന്ന് പറഞ്ഞു.
ഈ ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിൻറ്റെ പേര് ടെലിഫോൺ ഡയറക്ടറിയിൽ നിന്നാണ് സഠവിധായകർ കൻഡെത്തിയത്. ഈ ചിത്രത്തിലെ ജഗദീഷ് മുകേഷ് കൂട്ടുകെട്ടു വളരെ പ്രിയമാണ് എല്ലാവർക്കും. ഗോഡ് ഫാദര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു രസകരമായ സംഭവം കോമഡി സ്റ്റാര്‍സില്‍ മുകേഷ് പറഞ്ഞിരുന്നു. എന്‍എന്‍ പിളള കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമയില്‍ മുകേഷ്, ജഗദീഷ്, തിലകന്‍, ഇന്നസെന്‌റ്, കനിക, സിദ്ധിഖ് ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. സിദ്ധിഖ് ലാലിന്‌റെ തന്നെ തിരക്കഥയില്‍ തന്നെയായിരുന്നു ചിത്രം ഒരുങ്ങിയത്.