Latest News

വിജയ് ഇരട്ട വേഷത്തിലെത്തുന്ന ഗോട്ട് റിലീസ് തിയതി പ്രഖ്യാപിച്ചു; ഈ വര്‍ഷം സെപ്റ്റംബറിന് തിയേറ്ററുകളില്‍

Malayalilife
 വിജയ് ഇരട്ട വേഷത്തിലെത്തുന്ന ഗോട്ട് റിലീസ് തിയതി പ്രഖ്യാപിച്ചു; ഈ വര്‍ഷം സെപ്റ്റംബറിന് തിയേറ്ററുകളില്‍

വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം - ഗോട്ട് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചിത്രീകരണത്തിന് ശേഷം റഷ്യയില്‍ സിനിമയുടെ പുതിയ ഷെഡ്യൂള്‍ ആരംഭിച്ച് കഴിഞ്ഞു.

വിജയ് ഇരട്ടവേഷത്തിലെത്തുന്ന ഗോട്ട് എജിഎസ് എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന 25-ാം ചിത്രമാണ.സയന്‍സ് ഫിക്ഷന്‍ ജോണറിലാണ് ചിത്രമൊരുങ്ങുന്നത്. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.

ചിത്രത്തിനായി ഡീ ഏജിങ് ഉപയോഗിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഥാപാത്രങ്ങളുടെ പ്രായം കുറച്ച് സിനിമയില്‍ അവതരിപ്പിക്കുന്നതാണ് ഡീ ഏജിങ്. എന്തായാലും മികച്ച ദൃശ്യനുഭവമാവും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈ വര്‍ഷം സെപ്റ്റംബര്‍ 5 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

പ്രശാന്ത്, പ്രഭു ദേവ, സ്‌നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോ?ഗി ബാബു, വിടിവ ?ഗണേഷ്, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ. ജി. എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഴോണറിലുള്ള ചിത്രത്തിന് വേണ്ടി വിര്‍ച്വല്‍ പ്രൊഡക്ഷന്റെ ഭാഗയമായുള്ള സെറ്റ് വര്‍ക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവെച്ചതും ഇതിനുവേണ്ടി വിജയ്യും സംവിധായകനും അമേരിക്ക സന്ദര്‍ശിച്ചതും വാര്‍ത്തകളിലിടം നേടിയിരുന്നു.

Read more topics: # ഗോട്ട്
goat to release sepetember

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES