Latest News

ഷൂട്ടിങിനായി അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കള്‍ നടുറോഡില്‍ ഉപയോഗിച്ചു; ഗോട്ട്' നിര്‍മാതാക്കളോട് വിശദീകരണം തേടി പുതുച്ചേരി കലക്ടര്‍

Malayalilife
 ഷൂട്ടിങിനായി അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കള്‍ നടുറോഡില്‍ ഉപയോഗിച്ചു; ഗോട്ട്' നിര്‍മാതാക്കളോട് വിശദീകരണം തേടി പുതുച്ചേരി കലക്ടര്‍

സിനിമ ചത്രീകരണത്തിനിടെ അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന് തമിഴ് ചിത്രം 'ഗോട്ട്' ന്റെ നിര്‍മാതാക്കളോട് വിശദീകരണം തേടി കലക്ടര്‍. സ്‌ഫോടനം, തീപിടിത്തം തുടങ്ങിയവവയുടെ ചിത്രീകരണങ്ങള്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണ്. ഷൂട്ടിങ്ങിന് അനുമതിയുണ്ടായിരുന്നുവെങ്കിലും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് അനുമതിയില്ലായിരുന്നുവെന്ന് കലക്ടര്‍ വിശദീകരിച്ചു. പുതുച്ചേരിയിലാണ് നിലവില്‍ ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്.

ചിത്രീകരണത്തിനിടെ സ്‌ഫോടനമുണ്ടായത് നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. നടുറോഡില്‍ സിനിമ ചിത്രീകരണമാണ് നടക്കുന്നതെന്ന് അറിയാതെ യഥാര്‍ഥത്തില്‍ സ്‌ഫോടനം നടന്നുവെന്നാണ് വിചാരിച്ച് സ്ഥലത്ത് ജനം കൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്ഥലത്ത് ഗതാഗത തടസവുമുണ്ടായിരുന്നു. രണ്ട് രാത്രികളില്‍ തുടര്‍ച്ചയായി സംഘട്ടനങ്ങളും സ്‌ഫോടനങ്ങളും നടന്നത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും പരാതി ഉയര്‍ന്നു.

അതേസമയം വേണ്ട മുന്‍കരുതലുകളും സുരക്ഷ നടപടികളും ചെയ്താണ് ചിത്രീകരണം നടത്തിയതെന്നും ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലായെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.വെങ്കട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് അഭിനയിക്കുന്നത്.
 

Read more topics: # ഗോട്ട്
action against vijays goat

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES