സിനിമയില്‍ മുന്‍നിരയിലെത്താനായി കിടക്ക പങ്കിടാന്‍ പോലും തെലുങ്ക് നടിമാര്‍ തയ്യാറാണെന്ന് തെലുങ്ക് സംവിധായകന്. തെലുങ്ക് സിനിമ സംവിധായകന് ഗീത കൃഷ്ണയാണ് വിവാദ പരാമര്‍ശം നടത്തിയത്.അടുത്തിടെ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ്തെലുങ്ക് സിനിമയില്‍ മുന്നിരയിലെത്താന് കിടക്ക പങ്കിടാന്‍ പോലും ഒരുപാട് തെലുങ്ക് നടിമാര്‍ തയ്യാറാണെന്ന വിവാദ പരാമര്‍ശം സംവിധായകന് നടത്തിയത്.
തെലുങ്ക് സിനാമാ രംഗത്ത് സംവിധായകന്, നിര്‍മാതാവ്, സംഗീത സംവിധായകന് എന്നീ മേഖലകളില്‍ സാന്നിദ്ധ്യമറിയിച്ച ആളാണ് ഗീത കൃഷ്ണ. കുറച്ച് വര്‍ഷങ്ങളായി തെലുങ്ക് നടിമാരെ കുറിച്ച് വിവാദങ്ങള്‍ ഉയരുന്നുണ്ട്. ഇതിനെതിരെ ശ്രീറെഡ്ഡി ഉള്‍പ്പെടെയുള്ള നടിമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നടിമാര്‍ കിടക്ക പങ്കിടുന്നത് തെലുങ്ക് സിനിമാ മേഖലയില്‍ വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണെന്നാണ് ഗീത കൃഷ്ണ പറയുന്നത്.
ഗീതാ കൃഷ്ണയുടെ പരാമര്‍ശം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. സംവിധായകന്റെ പരാമര്‍ശത്തെ എതിര്‍ത്തുകൊണ്ടാണ് പലരും വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.1987 ല്‍ 'സങ്കീര്‍ത്തന' എന്ന നാഗാര്‍ജ്ജുന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഗീത കൃഷ്ണ തെലുങ്ക് സിനിമാ മേഖലയിലേയ്ക്ക് എത്തുന്നത്. ഈ ചിത്രത്തിന് മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമ രംഗത്ത് സജീവമായ സംവിധായകനായിരുന്നു ഗീത കൃഷ്ണ.