Latest News

'ആ നടി ഞാന്‍ അല്ല, കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല': സോഷ്യല്‍ മീഡയിയില്‍ വീഡിയോ പങ്കുവെച്ച് നടി ഗൗരി ഉണ്ണിമായ

Malayalilife
'ആ നടി ഞാന്‍ അല്ല, കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല': സോഷ്യല്‍ മീഡയിയില്‍ വീഡിയോ പങ്കുവെച്ച് നടി ഗൗരി ഉണ്ണിമായ

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന ഒരു നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും സീരീയല്‍ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പോലീസ് കേസെടുത്തത്. ഇതിനു പിന്നാലെ സീരിയലില്‍ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗരി ഉണ്ണിമായയാണ് പരാതി നല്‍കിയ നടി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചുകൊണ്ട് ഗൗരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എപ്പിസോഡുകളില്‍ എസ്പി ശ്രീകുമാറിന്റെ ഭാര്യാ കഥാപാത്രം അവതരിപ്പിക്കുന്ന ഗൗരി ഉണ്ണിമായ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതിനിടെ ഉപ്പും മുളകും താരങ്ങള്‍ക്കെതിരായ പരാതി വിവരങ്ങള്‍ പുറത്തുവന്നതോടെ വാര്‍ത്തകളില്‍ പരാമര്‍ശിക്കുന്ന നടി ഗൗരി ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട് നടി തന്നെ രംഗത്തെത്തിരയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

''ഇന്നലെ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് ഫോണ്‍ കോളുകളും മെസേജുകളും വന്നു. കൂടാതെ എനിക്കെതിരെ ഒരുപാടു വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതില്‍ ഒരു വ്യക്തത വരുത്തണം എന്നെനിക്ക് തോന്നി. ഇതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. പലരും എന്നോട് ചോദിച്ചിരുന്നു, എന്തുകൊണ്ടാണ് ഇപ്പോള്‍ ഉപ്പും മുളകില്‍ ഇല്ലാത്തത്, പല എപ്പിസോഡുകളിലും കണ്ടില്ലല്ലോ എന്നെല്ലാം. അതിന്റെ കാരണം വേറൊന്നുമല്ല, ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നു. ഷിംലയില്‍ പോയിരുന്നു. ഞാന്‍ 20-ാം തീയതിയാണ് മടങ്ങിയെത്തിയത്. വന്ന ഉടന്‍ തന്നെ ഞാന്‍ ഞാന്‍ സെറ്റില്‍ റിജോയിന്‍ ചെയ്യുകയും ചെയ്തു. ഇനി വരുന്ന എപ്പിസോഡുകളില്‍ ഞാന്‍ ഉറപ്പായും ഉണ്ടാകും. അവര്‍ അത് ടെലികാസ്റ്റ് ചെയ്യുകയാണെങ്കില്‍ ഞാന്‍ ഉണ്ടാവും. പിന്നെ, വാര്‍ത്തകളില്‍ പറയുന്ന ആ നടി ഞാന്‍ അല്ല. അതുകൊണ്ട് അനാവശ്യമായ വിവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.'' ഗൗരി ഉണ്ണിമായ വ്യക്തമാക്കി.

അതേസമയം, സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായിയെന്ന നടിയുടെ പരാതിയില്‍ ഉപ്പും മുളകും സീരിയല്‍ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കഴിഞ്ഞ ദിവസമാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അടുത്തിടെ നടന്ന സംഭവത്തിന്മേലാണ് നടിയുടെ പരാതിയെന്നാണ് ലഭിക്കുന്ന വിവരം. നടന്മാരില്‍ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും മറ്റൊരാള്‍ ഭീഷിണിപ്പെടുത്തിയെന്നുമാണ് നടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സിനിമ-സീരിയല്‍ സെറ്റില്‍ നടന്ന സംഭവമായതുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറാന്‍ ആണ് സാധ്യത.

gauri unnimaya about uppum mulakum issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES