Latest News

അദിവി ശേഷ് നായകനാകുന്ന പാന്‍ ഇന്ത്യ മൂവി ജി 2 ഫസ്റ്റ് ലുക്കും പ്രീ വിഷന്‍ വീഡിയോയും പുറത്തിറങ്ങി

Malayalilife
 അദിവി ശേഷ് നായകനാകുന്ന പാന്‍ ഇന്ത്യ മൂവി ജി 2 ഫസ്റ്റ് ലുക്കും പ്രീ വിഷന്‍ വീഡിയോയും പുറത്തിറങ്ങി

സിനിമകളുടെ തിരഞ്ഞെടുപ്പുകള്‍ കൊണ്ടും പ്രമേയത്തിലെ വ്യത്യസ്ത കള്‍ കൊണ്ടും ഏറെ ശ്രദ്ധേയമായ താരമാണ്അദിവി ശേഷ്.  തെലുങ്ക് സിനിമയില്‍  നാഴികകല്ലായുള്ള ചിത്രമായിരുന്നു അദിവി നായകനായി എത്തിയ ഗുഡാചാരി. ശശി കിരണ്‍ ടിക്ക ഒരുക്കിയ ചിത്രം തെരുവിലെ തന്നെ വമ്പന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 

ഗൂഢാചാരിയുടെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിന് ശേഷം മേജര്‍  എന്ന ചിത്രത്തിലൂടെ ശശി കിരണ്‍ ടിക്കയുമായി അദിവി വീണ്ടും ഒന്നിച്ച് ബ്ലോക്ക് ബസ്റ്റര്‍ വിജയം ആവര്‍ത്തിച്ചിരുന്നു. താരത്തിന്റെ അവസാനമായി ഇറങ്ങിയ ഹിറ്റ് 2വും വമ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയിരുന്നത്. ഇപ്പൊള്‍ ഗുഡ്ഹാചാരിയുടെ തുടര്‍ച്ചയായ 'ജി 2' പ്രഖ്യാപിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പ്രീ വിഷന്‍ വീഡിയോയും പുറത്തിറങ്ങി.
മേജറിന്റെ എഡിറ്ററായ വിനയ് കുമാര്‍ സിരിഗിനീഡി ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.  ശേഷ് തന്നെയാണ് കഥ എഴുതിയിരിക്കുന്നത്.  ഈ വമ്പന്‍ ബജറ്റ് പാന്‍ ഇന്ത്യ ചിത്രത്തിനായി മൂന്ന് ജനപ്രിയ പ്രൊഡക്ഷന്‍ ഹൗസുകള്‍ ചേരുന്നു.  പീപ്പിള്‍ മീഡിയ ഫാക്ടറി, അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, എകെ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറുകളില്‍ ടിജി വിശ്വ പ്രസാദും അഭിഷേക് അഗര്‍വാളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗൂഢാചാരിയുടെ മുഴുവന്‍ കഥയും ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ആയിരുന്നെങ്കില്‍, G2 അന്തര്‍ദേശീയ ക്യാന്‍വാസിലാണ് ഒരുങ്ങുന്നത്. ഗുഡ്ഹാചാരി ആല്‍പ്‌സ് പര്‍വതനിരകളില്‍ അവസാനിച്ചിടത്ത് നിന്നാണ് ഗുഡ്ഹാചാരി രണ്ടാം ഭാഗം ആരംഭിക്കുന്നത്.  നിരവധി പുതിയ കഥാപാത്രങ്ങള്‍ ഇതിനകം നിലവിലുള്ള സ്റ്റാര്‍ കാസ്റ്റിനൊപ്പം ചേരുന്നു. കഥയുടെ സ്പാന്‍, മേക്കിംഗ്, സാങ്കേതിക നിലവാരം, അന്തര്‍ദേശീയ സംഘം എന്നിവയുടെ കാര്യത്തില്‍ ഇത് വളരെ വലുതായിരിക്കും.  

അഭിനേതാക്കള്‍: അദിവി ശേഷ്
സംവിധായകന്‍: വിനയ് കുമാര്‍ സിരിഗിനീടി
കഥ: അദിവി ശേഷ്
നിര്‍മ്മാതാക്കള്‍: ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗര്‍വാള്‍
ബാനറുകള്‍: പീപ്പിള്‍ മീഡിയ ഫാക്ടറി, അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, എകെ എന്റര്‍ടൈന്‍മെന്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
പിആര്‍ഒ: ശബരി

g2 first look and prevision video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES