ലോകേഷ് കനകരാജ്-വിജയ് ചിത്രം ലിയോയുടെ ട്രെയ്ലര്‍ ഏതുനിമിഷവും പുറത്തെത്തുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഓരോ അപ്‌ഡേറ്റും സിനിമയ്ക്ക് മേലുള്ള പ്രതീക്ഷകള്‍ കൂട്ടുമ്പോള്‍ നായിക തൃഷ കൃഷ്ണന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചോരപറ്റിയ കത്തിയ്ക്ക് മുമ്പില്‍ ഭയത്തോടെ നില്‍ക്കുന്ന തൃഷയെയാണ് പോസ്റ്ററില്‍ കാണുന്നത്. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃഷയും വിജയും ഒന്നിക്കുന്ന പ്രത്യേകതയും ഈ കോമ്പോയ്ക്ക് മേലുള്ള പ്രതീക്ഷ കൂട്ടുകയാണ്.
ചിത്രം ഒക്ടോബര്‍ 19ന് ആണ് റിലീസ് ചെയ്യുന്നത്. ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കും സെവന്‍ത് സ്‌ക്രീന്‍ നിര്‍മ്മിക്കുന്ന ചിത്രം. അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണന്‍, ഇയ, വാസന്തി, മായ എസ കൃഷ്ണന്‍, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു എന്നാണ് റിപ്പോര്‍ട്ട്.