ഫിലിംഫെയര്‍ ഒ.ടി.ടി അവാര്‍ഡില്‍ പുരസ്‌കാര ജേതാക്കളായി തപ്‌സി പന്നുവും അഭിഷേക് ബച്ചനും. പരമ്പരകളും സിനിമകളും ഹ്രസ്വചിത്രങ്ങളും ഉള്‍പ്പെടുന്ന ഒ.ടി.ടി ലോകത്തെ മികച്ച കലാ സൃഷ്ടികളെ ആദരിക്കുന്ന അവാര്‍ഡാണ് ഫിലിം ഫെയര്‍ ഒടിടി അവാര്‍ഡ്. 2020 ല്‍ ആണ് ഇത്തരത്തില്‍ ഒരു പുരസ്‌കാരം ആരംഭിക്കുന്നത്. തബ്ബര്‍, റോക്കറ്റ് ബോയ്‌സ് എന്നീ വെബ് പരമ്പരകള്‍ക്കാണ് കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
ദസ്വി, ലൂപ് ലാപേട്ട എന്നീ വെബ് സിനിമകളിലെ അഭിനയത്തിനാണ് അഭിഷേക് ബച്ചന്‍ മികച്ച നടനായും തപ്‌സി പന്നു മികച്ച നടിയായും അവാര്‍ഡ് കരസ്ഥമാക്കിയത്. ഥാറിലെ അഭിനയത്തിന് അനില്‍ കപൂര്‍ മികച്ച സഹനടനുളള അവാര്‍ഡ് സ്വന്തമാക്കി. ആരണ്യകിലെ അഭിനയത്തിന് രവീണ ടണ്ഠന്‍ മികച്ചനടിക്കുളള അവാര്‍ഡാണ് സ്വന്തമാക്കിയത്. ഇത് ഒരു വെബ് സീരീസാണ്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ( വെബ് ഒറിജിനല്‍ ) ദസ്വി എന്ന ചിത്രമാണ്. മികച്ച വെബ് പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടത് റോക്കറ്റ് ബോയ്‌സ് ആയിരുന്നു, കൂടാതെ പരമ്പരയുടെ സംവിധായകന്‍ അഭയ് പന്നു ( റോക്കറ്റ് ബോയ്‌സ്) ആണ് .