Latest News

വാര്‍ത്ത പ്രചരിക്കുമ്പോള്‍ ഭാര്യ തിരുപ്പതിയില്‍; താന്‍ വിമാനത്തില്‍ വച്ച്  ആത്മഹത്യക്ക് ശ്രമിച്ചെന്ന് ഭാര്യ പോലും സംശയിച്ചു; പ്രചരിച്ചത് പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയില്‍ എടുത്ത ചിത്രങ്ങളും വീഡിയോയും; വ്യാജ ആത്മഹത്യാ വാര്‍ത്തയില്‍ നടപടിക്കൊരുങ്ങി നോബിയും സംവിധായകനും

Malayalilife
 വാര്‍ത്ത പ്രചരിക്കുമ്പോള്‍ ഭാര്യ തിരുപ്പതിയില്‍; താന്‍ വിമാനത്തില്‍ വച്ച്  ആത്മഹത്യക്ക് ശ്രമിച്ചെന്ന് ഭാര്യ പോലും സംശയിച്ചു; പ്രചരിച്ചത് പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയില്‍ എടുത്ത ചിത്രങ്ങളും വീഡിയോയും; വ്യാജ ആത്മഹത്യാ വാര്‍ത്തയില്‍ നടപടിക്കൊരുങ്ങി നോബിയും സംവിധായകനും

സിനിമാ താരം നോബി മാര്‍ക്കോസ് ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. നോബി അബോധാവസ്ഥയില്‍ കിടക്കുന്ന ചിത്രത്തിനും വിഡോയയ്ക്കും ഒപ്പമായിരുന്ന വാര്‍ത്ത പ്രചരിച്ചത്.എന്നാല്‍ തന്റെ ചിത്രം ഉപയോഗിച്ച് നടക്കുന്നത് വ്യാജ പ്രചരണമാണ് എന്നാണ് നോബി പറയുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടന്‍ പറയുന്നത്.

വാര്‍ത്ത പ്രചരിക്കുമ്പോള്‍ ഭാര്യ തിരുപ്പതിയിലായിരുന്നു. ഭാര്യയെ സുഹൃത്തുക്കളാണ് ഈ വാര്‍ത്തയെ കുറിച്ച് അറിയിച്ചത്. ഞാന്‍ വിമാനത്തിലായിരുന്നു ആ സമയത്ത്.വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പ് പോലും ഭാര്യയെ വിളിച്ചിരുന്നു. വിമാനത്തിലായിരുന്നോ നോബി ഇത്തരത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഭാര്യ പോലും സംശയിച്ചു. വിമാനമിറങ്ങി ഉടന്‍ ഭാര്യയെ വിളിച്ചതോടെയാണ് വാര്‍ത്ത വ്യാജമാണെന്ന് മനസിലായത്', എന്ന് നോബി പറഞ്ഞു.

ഡി.കെ ദിലീപ് സംവിധാനം ചെയ്യുന്ന കുരുത്തോല പെരുന്നാള്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ആരോ എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇത് തന്നെ പോലെയുള്ള നവാഗത സംവിധായകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതിയാണിതെന്നും സംവിധായന്‍  വിമര്‍ശിച്ചു.

നോബി ഇപ്പോള്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മുംബൈയിലാണ്. ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് ഇതില്‍ പ്രതികരിക്കാത്തതെന്നും ദിലീപ് പറയുന്നു. അതുമാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. നോബിയും ഇതിനെതിരെ കേസ് കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
 
പലരും ഇത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണിതെന്നാണ് പറഞ്ഞ് പരത്തുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തി കാണിച്ചവരെ നിയമത്തിന് മുന്നിലെത്തുമ്പോള്‍ മാത്രമേ സത്യം പ്രേക്ഷകര്‍ക്ക് മനസിലാകൂവെന്നും ദിലീപ് പറയുന്നു. ഈ വാര്‍ത്ത ചിത്രത്തിന്റെ നിര്‍മാതാവാണ് തന്നെ അറിയിച്ചതെന്നും നോബി ഈ വിവരം അറിഞ്ഞ് ഏറെ തകര്‍ന്നിരിക്കുകയാണ് എന്നുമാണ് ദിലീപ് പറയുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് കുളപ്പുള്ളി ലീല, വിജയരാഘവന്‍, സലിം കുമാര്‍, ജനാര്‍ദ്ദനന്‍ എന്നിവരെയും ജീവിച്ചിരിക്കുമ്പോള്‍ തന്നെ പലരും പലവട്ടം കൊന്നതാണെന്നും ദിലീപ് ഓര്‍മ്മിപ്പിച്ചിരുന്നു. നോബിയ്ക്ക് അച്ഛനും അമ്മയും ഭാര്യയും മക്കളുമുണ്ട്. അവരുടെ മാനസികവാസ്ഥ എന്താണെന്ന് പോലും മനസിലാക്കാതെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും ദിലീപ് പറയുന്നത്.

ഡി.കെ.ദിലീപ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുരുത്തോല പെരുന്നാള്‍'. മിലാ ഗ്രോസ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് മടപ്പുര മൂവിസിന്റെ ബാനറില്‍ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍, ഹരീഷ് കണാരന്‍ എന്നിവര്‍ക്ക് പുറമെ നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ പെരുവണ്ണാമൂഴിയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഹരി നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

മിമിക്രി വേദികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നോബി മാര്‍ക്കോസ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്തേയ്ക്ക് താരം കടന്നുവരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുവാന്‍ താരത്തിനായി.

ഹോട്ടല്‍ കാലിഫോര്‍ണിയ, പുലിമുരുകന്‍, ഇതിഹാസ, നമസ്തേ ബാലി, ഷീ ടാക്സി, മാല്‍ഗുഡി ഡെയ്സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളിലെയും നിറ സാന്നിധ്യമാണ് നോബി. കൂടാതെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട് നോബി.

fake news about actor nobby suicide

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES