ഇപ്പോൾ മലയാളത്തിലെ വ്യത്യസ്ത കഥാപാത്രം ചെയ്തുവരുന്ന പ്രധാന നടനാണ് ഫഹദ് ഫാസിൽ. ചലച്ചിത്രസംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ്, ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. അരങ്ങേറ്റ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് തിരിച്ചുവരവില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തികൊണ്ടാണ് ഫഹദ് ഫാസില്‍ മോളിവുഡില്‍ മുന്നേറിയത്. 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്രനടി നസ്രിയ നസ്രിയയുമായി 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി.
ഇപ്പോൾ നിലവിൽ എല്ലാ നല്ല സംവിധായകരുടെ കൂടെയും നായികമാരുടെ കൂടെയും അഭിനയിച്ച നടനാണ് ഫഹദ്. മലയാളി നായികമാര്‍ക്കൊപ്പം തന്നെ തമിഴ്, ഹിന്ദി ഭാഷകളിലെ നടിമാരും ഫഹദിനൊപ്പം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ഫഹദിന്റെ ഒരു ലിപ് ലോക്കും വിവാദമായതാണ്. ഇത്രയും നായികമാരിൽ തന്റെ ഇഷ്ടപെട്ട നായികയെ വെളിപ്പെടുത്തി ഫഹദ്. 1978ല്‍ പുറത്തിറങ്ങിയ കെജി ജോര്‍ജ്ജ് സാറിന്റെ ഉള്‍ക്കടല്‍ എന്ന സിനിമയില്‍ അഭിനയിച്ച നടി ശോഭയാണ് മലയാളത്തില്‍ എന്റെ എറ്റവും പ്രിയപ്പെട്ട നായികയെന്ന് ഫഹദ് പറയുന്നു. അവരുടെ കണ്ണുകള്‍ വളരെ ഗ്രെയിസ് ഫുളാണെന്നും അവരോടു അതിയായ ആരാധനയാണെന്നും താരം പറയുന്നു.
നിലവില്‍ കൈനിറയെ ചിത്രങ്ങളുമായാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. അഭിനയത്തിനൊപ്പം തന്നെ നിര്‍മ്മാണ മേഖലയിലും സജീവമായ താരമാണ് നടന്‍. ഭാര്യയും നടിയുമായ നസ്രിയയും നിർമാണത്തിലുണ്ട് ഇപ്പോൾ. നസ്രിയയും സിനിമയിലേക്കുളള തിരിച്ചുവരവില്‍ ഫഹദിന്റെ നായികയായി അഭിനയിച്ചിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന ചിത്രത്തിലായിരുന്നു ഫഹദിന്റെ നായികയായി നസ്രിയ വീണ്ടും എത്തിയത്. വിവാഹത്തിന് മുന്‍പ് പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി നായികാ നായകന്മാരായത്. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സീ യൂ സൂണ്‍ ആണ് ഫഹദ് ഫാസിലിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.